ഗാലക്‌സി On 7 പ്രൈം അടുത്തയാഴ്ച എത്തും; വില്‍പ്പന ആമസോണില്‍

Posted By: Lekshmi S

ഗാലക്‌സി On ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ സാംസങ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ ഫോണിന്റെ പേരോ മറ്റു വിവരങ്ങളോ കമ്പനി പുറത്തുവിട്ടിരുന്നില്ല.

ഗാലക്‌സി On 7 പ്രൈം അടുത്തയാഴ്ച എത്തും; വില്‍പ്പന ആമസോണില്‍

എന്നാല്‍ ചില വിവരങ്ങള്‍ പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. ഗാലക്‌സി On 7 പ്രൈം എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ജനുവരി രണ്ടാംവാരം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ വഴിയായിരിക്കും വില്‍പ്പന.

പതിനയ്യായിരം രൂപയ്ക്ക് അടുത്തായിരിക്കും ഫോണിന്റെ വില. On 7 പ്രൈമിന്റെ രണ്ട് മോഡലുകളാകും വിപണിയിലെത്തുക എന്നും സൂചനയുണ്ട്. 3GB റാമും 32 GB സ്റ്റോറേജുമുള്ളതാണ് ഒരു മോഡല്‍. രണ്ടാമത്തേതില്‍ 4GB റാമും 64 GB സ്‌റ്റോറേജുമായിരിക്കും ഉണ്ടാവുക. മുന്നിലും പിന്നിലുമുള്ള f/1.9 അപെര്‍ച്ചറോട് കൂടിയ 13 MP ക്യാമറകള്‍ ഫോണിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

5.5 ഇഞ്ച് പൂര്‍ണ്ണ HD ഡിസ്‌പ്ലേ, എട്ട് മില്ലീമീറ്റര്‍ ലോഹ യൂണിബോഡി രൂപകല്‍പ്പന എന്നിവയോടെയായിരിക്കും ഗാലക്‌സി On 7 പ്രൈം വിണിയിലെത്തുകയെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി On മാക്‌സിന്റെ അതേ സവിശേഷതകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണായിരിക്കും ഇതെന്നും വിലയിരുത്തപ്പെടുന്നു. 16900 രൂപയായിരുന്നു ഗാലക്‌സി On മാക്‌സിന്റെ വില.

ജിയോ ന്യൂ ഇയര്‍ ഓഫര്‍ തകര്‍ക്കും: വില കുറച്ചു, ഓഫറുകള്‍ കൂട്ടി

ഇരുപതിനായിരം രൂപയില്‍ താഴെ വിലയുള്ള ഫോണുകളുടെ വിപണിയില്‍ ചൈനീസ് ഫോണുകളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് സാംസങ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന് ശക്തമായ മറുപടി എന്ന നിലയിലാണ് കമ്പനി ഗാലക്‌സി On 7 പ്രൈം പുറത്തിറക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം സാംസങിന് 27 ശതമാനം വളര്‍ച്ച കൈവരിക്കാനായി.

ഇതോടെ കമ്പനിയുടെ വരുമാനം 34300 കോടി രൂപയിലെത്തുകയും ചെയ്തു. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും സാംസങിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. അസൂയാവഹമായ വളര്‍ച്ചയിലൂടെ സാംസങ് പിന്നിലാക്കിയ കമ്പനികളില്‍ ഷവോമി, ഓപ്പോ, വിവോ, ലെനോവ എന്നിവ മാത്രമല്ല ആപ്പിളും ഉള്‍പ്പെടുന്നു.

ജര്‍മ്മന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ GfK-യുടെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയില്‍ സാംസങിന്റെ വിഹിതം 60 ശതമാനമായിരുന്നു. 2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തെ കണക്കുകള്‍ അനുസരിച്ച് മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 45 ശതമാനം കൈയാളിയതും സാംസങ് ആയിരുന്നു.

Read more about:
English summary
Samsung India is set to refresh its Galaxy "On" series in India with the launch of "Galaxy On7 Prime" in the second week of January, exclusively on Amazon.in.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot