കര്‍വ്ഡ് ഡിസ്‌പ്ലെയുമായി സാംസങ്ങിന്റെ ഫിറ്റ്‌നസ് ബാന്‍ഡ്

Posted By:

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഗാലക്‌സി S5- സ്മാര്‍ട്‌ഫോണിനു പുറമെ സാംസങ്ങ് പുതിയൊരു വെയറബിള്‍ ഡിവൈസ് കൂടി ലോഞ്ച് ചെയ്തു. ഗിയര്‍ ഫിറ്റ് എന്ന പേരില്‍ ഫിറ്റ്‌നസ് ബാന്‍ഡ് ആണ് സൗത് കൊറിയന്‍ കമ്പനി അവതരിപ്പിച്ചത്.

കര്‍വ്ഡ്, സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഗിയര്‍ ഫിറ്റിന്റെ പ്രധാന സവിശേഷത. ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഗിയര്‍ ഫിറ്റ് ലഭ്യമാക്കുന്നുണ്ട്. ഫിറ്റ്‌നസ് കോച്ചിംഗ്, ശാരീരികാരോഗ്യം നിലനിര്‍ത്താനാവശ്യമായ നിര്‍ദേശങ്ങള്‍, മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുടെ അറിയാം.

അതിലുമുപരിയായി ഗാലക്‌സി സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിച്ചാല്‍ കോളുകള്‍, ഇ-മെയില്‍, എസ്.എം.എസ് തുടങ്ങിയവ സംബന്ധിച്ച നോട്ടിഫിക്കേഷനുകളും ലഭിക്കും. കറുപ്പ്, ഓറഞ്ച്, ഗ്രേ എന്നീ നിറങ്ങളില്‍ സ്ട്രാപ് ലഭ്യമാവും. ഏപ്രില്‍ മുതല്‍ ഗിയര്‍ ഫിറ്റ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. വില എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഗിയര്‍ ഫിറ്റിന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ

കര്‍വ്ഡ് ഡിസ്‌പ്ലെയുമായി സാംസങ്ങിന്റെ ഫിറ്റ്‌നസ് ബാന്‍ഡ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot