സാംസങ്ങിന്റെ 110 ഇഞ്ച് അള്‍ട്ര HD ടി.വി. ലോഞ്ച് ചെയ്തു; വില ഒരു കോടിക്കടുത്ത്

Posted By:

ഒരു ടി.വി. വാങ്ങാന്‍ എത്ര രൂപ വരെ മുടക്കാം. പതിനായിരം, ഇരുപതിനായിരം എന്നൊക്കെയാണ് ഉത്തരമെങ്കില്‍ തെറ്റി. ഒരു കോടി രൂപവരെ ടെലിവിഷനായി ചെലവഴിക്കാന്‍ തയാറുള്ളവരുണ്ട്. അതുകൊണ്ടാണ് സാംസങ്ങ് പുതിയ 110 ഇഞ്ച് അള്‍ട്ര HD ടെലിവിഷന്‍ പുറത്തിറക്കിയത്. 1,50,000 ഡോളര്‍ ആണ് വില. അതായത് ഏകദേശം 93 ലക്ഷം രൂപ. സൗത് കൊറിയയിലെ വിലയാണ് ഇത്.

സാംസങ്ങിന്റെ 110 ഇഞ്ച് അള്‍ട്ര HD ടി.വി. ലോഞ്ച് ചെയ്തു; വില ഒരു കോടി

തിങ്കളാഴ്ചയാണ് ഈ ഭീമാകാരന്‍ ടെലിവിഷന്‍ സാംസങ്ങ് ലോഞ്ച് ചെയ്തത്. 2.6 മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവുമാണ് ടെലിവിഷനുള്ളത്. ടെലിവിഷന്‍ നിര്‍മാതാക്കള്‍ താരതമ്യേന ചെലവു കുടിയ OLED സ്‌ക്രീനുകള്‍ ഉപേക്ഷിച്ച് അള്‍ട്ര HD സ്‌ക്രീനുകളിലേക്ക് ചുവടു മാറ്റുന്നതിന്റെ സൂചനകൂടിയാണ് ഈ ടെലിവിഷന്‍.
നിലവില്‍ ചൈന, മിഡില്‍ ഈസ്റ്റ്, യുറോപ്, സൗത് കൊറിയ എന്നിവിടങ്ങളിലാണ് ഈ ടെലിവിഷന്‍ ലഭ്യമാവുക. UHD ടി.വികളുടെ ഏറ്റവും വലിയ വിപണിയും ചൈനയാണ്.

കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ 13 ലക്ഷം UHD ടിവികളാണ് വിറ്റത്. ഈ വര്‍ഷം അത് രണ്ടരക്കോടിയോളം ആവുമെന്നാണ് കരുതുന്നഭത്. ഇതില്‍ പകുതിയും ചൈനീസ് വിപണിയില്‍ ആയിരിക്കുമെന്നും വിദഗ്ധര്‍ വിലയലയിരുത്തുന്നു.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot