ലോകത്തിലെ ആദ്യത്തെ 8K QLED ടിവിയുമായി സാംസങ്!

By GizBot Bureau
|

സാംസങ്ങ് ലോകത്തിലെ ആദ്യത്തെ QLED ടിവി പ്രഖ്യാപിച്ചു. സാംസങ്ങ് Q900R QLED 8K എന്നാണ് ഈ ടിവിയുടെ പേര്. ബെര്‍ലിനില്‍ വച്ചു നടന്ന IFA 2018ലാണ് സാംസങ്ങ് തങ്ങളുടെ പുതിയ ടിവി അവതരിപ്പിച്ചത്.

സവിശേഷതകൾ

സവിശേഷതകൾ

65 ഇഞ്ച്, 75 ഇഞ്ച്, 82 ഇഞ്ച്, 85 ഇഞ്ച് എന്നീ വലുപ്പത്തിലാണ് സാംസങ്ങിന്റെ ടിവി ലഭിക്കുക. 8K ടിവിക്ക് 7680x4320 പിക്‌സല്‍ റസൊല്യൂഷനാണ്. അതായത് ഓരോ സ്‌ക്രീനിന്റേയും തിരശ്ചീന സ്‌കെയില്‍ 8,000 പിക്‌സലുകളാണ്. ഈ തലത്തിലുളള പിക്‌സല്‍ സാന്ദ്രത, ഒരു ചിത്രം ഉണ്ടാക്കുന്ന വ്യക്തിഗത പിക്‌സലുകള്‍ മനുഷ്യന്റെ കണ്ണില്‍ അപ്രത്യക്ഷമാകുകയാണ്, അതിപ്പോള്‍ അടുത്തുളള അവസരങ്ങളില്‍ ആയാല്‍ പോലും.

QLED 8K

QLED 8K

സാംസങ്ങിന്റെ QLED 8K ടിവിയില്‍ മൊത്തത്തില്‍ 30 ദശലക്ഷം പിക്‌സലുകളാണ്. ഇതിലൂടെ ടിവിയിലെ കണ്ടന്റുകള്‍ വിപുലമായ സ്‌ക്രീനില്‍ വളരെ വിശദമായി കാണിക്കുന്നു, ഒപ്പം യാഥാര്‍ത്ഥ്യമുളളവയുമാകും എന്ന് സാംസങ്ങ് പറയുന്നു.

ഡയറക്ട് ഫുള്‍ അറോ എലൈറ്റ്
 

ഡയറക്ട് ഫുള്‍ അറോ എലൈറ്റ്

കമ്പനിയുടെ സ്വന്തം Q HDR 8K ടെക്‌നോളജിയാണ് ടിവിയില്‍ അവതരിപ്പിക്കുന്നതെന്നും സൂചിപ്പിക്കുന്നു. ഇത് ഇമേജുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നു. മികച്ച ബാക്ക്‌ലൈറ്റ് നിയന്ത്രണങ്ങള്‍ക്കായി 'ഡയറക്ട് ഫുള്‍ അറോ എലൈറ്റ്' ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാംസങ്ങ് അവകാശപ്പെടുന്നത്.

സാംസങ്ങ് അവകാശപ്പെടുന്നത്.

സാധാരണ എച്ച്ഡി ടിവിയേക്കാള്‍ 16 മടങ്ങ് പിക്‌സലാണ് ഈ ടിവിയുടെ പ്രത്യേകത. ഇതു കൂടാതെ 4,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഈ ടിവി നല്‍കും. ഇത് ഹൈ ഡൈനാമിക് റേഞ്ച് ആണ് ഒപ്പം ഡീപ്പര്‍ ബോക്‌സും കൂടുതല്‍ വിവിഡുമായിരിക്കും എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.

ഇതിന്റെ വിലയെ കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല, ഒപ്പം ഈ ടിവി എപ്പോള്‍ ഇന്ത്യയില്‍ എത്തുമെന്നും കമ്പനി പറഞ്ഞിട്ടില്ല.

Best Mobiles in India

Read more about:
English summary
Samsung launches world's first 8K QLED TV

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X