മടക്കാവുന്ന സ്‌ക്രീനുളള പുതുമയാര്‍ന്ന ഫോണുമായി സാംസങ് എത്തുന്നു..!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിപ്പം കൂടുന്തോറും അവ പോക്കറ്റില്‍ കൊളളിക്കുക ബുദ്ധിമുട്ടായിത്തീരുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ സാംസങ് ഇതിന് പരിഹാരമായി രണ്ടായി മടക്കാവുന്ന സ്‌ക്രീനുളള ഫോണിന്റെ പണിപ്പുരയിലാണ്.

കിഡ്‌നി വിറ്റ് ഐഫോണ്‍ 6എസ് സ്വന്തമാക്കാന്‍ യുവാക്കള്‍..!

ഈ വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്

അടുത്ത വര്‍ഷം ജനുവരിയിലാണ് രണ്ടായി മടക്കാവുന്ന ഫോണ്‍ സാംസങ് അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

സാംസങ്

സാംസങ് പ്രൊജക്ട് വാലി എന്നാണ് ഈ പദ്ധതിക്ക് കമ്പനി നല്‍കിയിരിക്കുന്ന പേര്.

 

സാംസങ്

സ്‌നാപ്ഡ്രാഗണ്‍ 620 പ്രൊസസ്സറും, സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസ്സറും ഉളള രണ്ട് പതിപ്പുകളില്‍ ഫോണ്‍ ഇറങ്ങുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

 

സാംസങ്

ഈ ഫോണിന്റെ കോണ്‍സപ്റ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്, ഒരു പേഴ്‌സ് പോലെ തുറക്കാന്‍ പറ്റുന്ന വലിയ സ്‌ക്രീനായിരിക്കും ഫോണിനുളളതെന്നാണ്.

 

സാംസങ്

3ജിബി റാം ഉണ്ടാകുമെന്ന് കരുതുന്ന ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും, അടര്‍ത്തി മാറ്റാന്‍ സാധിക്കാത്ത ബാറ്ററിയും ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

സാംസങ്

2011-ല്‍ മടക്കാവുന്ന സ്‌ക്രീനുളള ഫോണിന്റെ പ്രോട്ടോടൈപ്പ് സാംസങ് അവതരിപ്പിച്ചിരുന്നു.

 

സാംസങ്

വളഞ്ഞ സ്‌ക്രീനുളള ഗ്യാലക്‌സി എസ്6 എഡ്ജ് തുടങ്ങിയ ഫോണുകളുടെ അവതരണത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളില്‍ എന്നും വ്യത്യസ്തതയും പുതുമയും കൊണ്ട് വരുന്ന സാന്നിധ്യമാണ് സാംസങ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Samsung may release world's first foldable smartphone in January.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot