കാറ്റടിച്ചതാണോ...? അല്ല ഞാനൊന്ന് ഊതിയതാ; ആപ്പിളിനെ ചൊറിഞ്ഞ് സാംസങ്

|

ആപ്പിളിന്റെ ഐഫോണുകൾ, ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ അതിനൊപ്പം തലപ്പൊക്കമുള്ള മറ്റൊരു പേരില്ലെന്നതാണ് വാസ്തവം. ഐഫോണുകളുമായി കൊമ്പ് കോർക്കാൻ ശേഷിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന ഒരേയൊരു സ്മാർട്ട്ഫോൺ കമ്പനി മാത്രമാണ് ലോകത്തുള്ളത്, ദക്ഷിണ കൊറിയൻ ഭീമനായ സാംസങ്. തങ്ങളുടെ പ്രീമിയം ഡിവൈസുകൾ ഐഫോണുകളുമായി കിടപിടിക്കുന്നവയാണെന്നും Samsung ഉറച്ച് വിശ്വസിക്കുന്നു. എസ് 22, ഫ്ലിപ്പ്, ഫോൾഡ് മോഡലുകൾക്ക് വിപണിയിൽ നിന്നും ലഭിക്കുന്ന പ്രതികരണം അത് ഒരു പരിധി വരെ ശരി വയ്ക്കുന്നുമുണ്ട്.

 

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ യൂസേഴ്സിന് തങ്ങളുടെ സ്മാർട്ട്ഫോണുകളാണോ ഐഫോണുകളാണോ സെലക്റ്റ് ചെയ്യേണ്ടത് എന്നതിൽ എപ്പോഴും ആശയക്കുഴപ്പമാണെന്നും സാംസങ് കരുതുന്നുണ്ട്. ഈ ഉറച്ച വിശ്വാസവും ആപ്പിളിനോടുള്ള നിലപാടും അടുത്തിടെ കമ്പനി പുറത്തിറക്കുന്ന പരസ്യങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. അത്തരത്തിൽ സാംസങ് പുറത്തിറക്കുന്ന ഏറ്റവും പുതിയ പരസ്യം ശ്രദ്ധേയമായിരിക്കുകയാണ്.

ഗാലക്സി Z ഫ്ലിപ്പ് 4

സാംസങിന്റെ ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന യുവതിയും മതിലിന്റെ മുകളിൽ ഇരിക്കുന്ന യുവാവിലുമാണ് " ഓൺ ദ ഫെൻസ് " സീരീസിലെ രണ്ടാമത്തെ പരസ്യം ആരംഭിക്കുന്നത്. ( സാംസങ് ഫോണുകളിലെ ഫീച്ചറുകളിൽ ആകൃഷ്ടനായി സാംസങിന്റെ ഭാഗത്തേക്ക് ചാടാൻ മതിലിൽ കയറി ഇരിക്കുന്ന യുവാവാണ് " ഓൺ ദ ഫെൻസ് " സീരീസിലെ ആദ്യ പരസ്യത്തിന്റെ അവസാനം ).

ഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർ

ഓൺ ദ ഫെൻസ്
 

സാംസങിന്റെ ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന യുവതിയും മതിലിന്റെ മുകളിൽ ഇരിക്കുന്ന യുവാവിലുമാണ് " ഓൺ ദ ഫെൻസ് " സീരീസിലെ രണ്ടാമത്തെ പരസ്യം ആരംഭിക്കുന്നത്. ( സാംസങ് ഫോണുകളിലെ ഫീച്ചറുകളിൽ ആകൃഷ്ടനായി സാംസങിന്റെ ഭാഗത്തേക്ക് ചാടാൻ മതിലിൽ കയറി ഇരിക്കുന്ന യുവാവാണ് " ഓൺ ദ ഫെൻസ് " സീരീസിലെ ആദ്യ പരസ്യത്തിന്റെ അവസാനം കാണുന്നത് ).

സാംസങ് ഫോണുകൾ

സാംസങ് ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന യുവാവിന് സുഹൃത്തുക്കൾ എന്ത് വിചാരിക്കുമെന്ന ചിന്ത പ്രതിസന്ധിയാകുന്നു. താനും യുവാവിന്റെ അതേ അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുണ്ടെന്നും സാംസങിന്റെ ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ ആളുകൾ പിന്നാലെ കൂടുമെന്നും യുവതി ഉപദേശിക്കുന്നുണ്ട്. ഒടുവിൽ മതിൽ ചാടി സാംസങിന്റെ വശത്തേക്ക് വരുന്ന യുവാവിലും "been on the fence long enough", "the Galaxy awaits you" എന്നീ ടാഗ് ലൈനുകളിലും പരസ്യം അവസാനിക്കുന്നു.

Xiaomi 13 | ക്വാൽകോമിന്റെ പുത്തൻ എഞ്ചിനുമായി ഷവോമിയുടെ കാളക്കൂറ്റൻ; ഷവോമി 13 സീരീസ് വിപണിയിലേക്ക്Xiaomi 13 | ക്വാൽകോമിന്റെ പുത്തൻ എഞ്ചിനുമായി ഷവോമിയുടെ കാളക്കൂറ്റൻ; ഷവോമി 13 സീരീസ് വിപണിയിലേക്ക്

ഇത്രയ്ക്ക് ഹൈപ്പ് വേണോ?

ഇത്രയ്ക്ക് ഹൈപ്പ് വേണോ?

ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന്റെ ഡിസൈന് ബൂസ്റ്റ് നൽകിയാണ് സാംസങിന്റെ പരസ്യം വരുന്നത്. വളരെ യുണീക്ക് ആയ ഫീച്ചറുകളും സാംസങിന്റെ ഈ ഫോണിന്റെ സവിശേഷതയാണ്. പക്ഷെ ഈ ഡിവൈസ് എല്ലാവർക്കും അനുയോജ്യം ആകണമെന്നില്ല. പ്രത്യേകിച്ചും ഇന്ത്യ പോലെയൊരു സ്മാർട്ട്ഫോൺ വിപണിയിൽ. 89,999 രൂപയാണ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന്റെ വില. ഐഫോൺ 14 പ്ലസും ഇതേ വിലയിൽ ലഭ്യമാകും.

ഐഫോൺ 14

എന്തായാലും അവസാനം പരിഗണിക്കപ്പെടുന്നത് യൂസറിന്റെ താത്പര്യമാണ്. ഇപ്പോൾ ഐഫോൺ 14 പ്ലസിന്റെയും ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന്റെയും കാര്യം തന്നെ നോക്കാം. രണ്ട് ഡിവൈസുകളും 5ജി സപ്പോർട്ടും മികച്ച ക്യാമറകളും ഡിസ്പ്ലെയും പെർഫോമൻസും ശരാശരി ബാറ്ററികളും 5ജി സപ്പോർട്ടും ഈ രണ്ട് ഡിവൈസുകളും ഓഫർ ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് ഡിവൈസാണോ ഐഒഎസാണോ നിങ്ങൾക്ക് താത്പര്യമെന്നതാണ് ഇവിടെ പ്രധാനമാകുന്നത്.

ചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തിചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തി

ആദ്യ പരസ്യം

ഇതാദ്യമായല്ല സാംസങ് ആപ്പിളിനെ ചൊറിയുന്നത്. കഴിഞ്ഞ മാസം " ഓൺ ദ ഫെൻസ് " സീരീസിലെ ആദ്യ പരസ്യം കമ്പനി പുറത്തുവന്നിരുന്നു. ഐഫോൺ യൂസേഴ്സിന് ഫീച്ചറുകൾക്കായി കാത്തിരിക്കേണ്ടി വരുന്നുവെന്നായിരുന്നു പരസ്യത്തിലെ പരിഹാസം. ഉദാഹരണത്തിന് സാംസങിന്റെ വിവിധ ഫോണുകളിൽ ലഭ്യമാകുന്ന 120 Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെ ഐഫോൺ 13 പ്രോ മുതലാണ് ആപ്പിൾ യൂസേഴ്സിന് ലഭിച്ചത്.

Best Mobiles in India

English summary
The fact is that there is no other name that can compete with Apple's iPhone in the global smartphone market. The only smartphone company in the world that believes it can compete with iPhones is South Korean behemoth Samsung. The company firmly believes that its premium devices can compete with iPhones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X