ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡ് സാംസങ്ങ്!!!

Posted By:

ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡ് സാംസങ്ങ് എന്ന് റിപ്പോര്‍ട്. സോണി രണ്ടാം സ്ഥാനത്തും ടാറ്റ മൂന്നാമതുമാണ്. ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറിയുടെ 2014-ലെ വാര്‍ഷിക ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷം സാംസങ്ങ് രണ്ടാമതും സോണി മൂന്നാമതും ടാറ്റ അഞ്ചാമതുമായിരുന്നു.

ഇന്ത്യയിലെ 16 നഗരങ്ങളില്‍ നിന്നായി 2500 ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട് തയാറാക്കിയത്. 1200 കമ്പനികള്‍ 284 വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയായിരുന്ന സര്‍വേ. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള 100 ബ്രാന്‍ഡുകളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കണ്‍സ്യൂമര്‍ ഇലക്‌േട്രാണിക്‌സ് വിഭാഗത്തില്‍ നിന്ന് 10 കമ്പനികളും ബാത്/ ബ്യൂടി വിഭാഗത്തില്‍ 9 കമ്പനികളും മൊബൈല്‍ വിഭാഗത്തില്‍ 8 കമ്പനികളും പട്ടികയില്‍ ഇടം പിടിച്ചു.

ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറിയുടെ 2014-ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്തയിലെ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനികളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനത്തെിയവ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ടില്‍ രണ്ടാം സ്ഥാനത്തായിരുന്ന സാംസങ്ങ് ഇത്തവണ ഒന്നാമതെത്തി.

 

 

2

സോണിക്കും ഒരു സ്ഥാനം കയറി. കഴിഞ്ഞ തവണ മൂന്നാമതായിരുന്നു.

 

 

3

2013-ലെ റിപ്പോര്‍ട്ടില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ടാറ്റ ഇത്തവണ മൂന്നിലെത്തി

 

 

4

സാംസങ്ങിനു പിന്നാലെ പട്ടികയില്‍ ഇടംപിടിച്ച സൗത്‌കൊറിയന്‍ കമ്പനിയാണ് എല്‍.ജി. നാലാം സ്ഥാനത്ത്്

 

5

ഫിന്നിഷ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ നോകിയയ്ക്ക് അഞ്ചാം സ്ഥാനമാണ്.

 

6

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 20-ാം സ്ഥാനത്തായിരുന്ന എച്ച്.പി. ഇത്തവണ പതിനാലു സ്ഥാനങ്ങള്‍ കയറി ആറാമതെത്തി

 

7

ഹീറോയും വന്‍ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞവര്‍ഷം 86-ാം സ്ഥാനത്തായിരുന്ന കമ്പനി ഇത്തവണ ഏഴാമതെത്തി

 

 

8

ഹോണ്ട എട്ടാമത്

 

9

ഒമ്പതാം സ്ഥാനം റിലയന്‍സിനാണ്

 

10

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പത്താമത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡ് സാംസങ്ങ്!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot