സാംസങ് ഗാലക്‌സി എസ് 3, ഗാലക്‌സി എസ് ഡ്യുവോസ്, ഗാലക്‌സി ഏസ് ഡ്യുവോസ് മോഡലുകള്‍ക്ക് വില കുറഞ്ഞു

Posted By: Staff

സാംസങ് ഗാലക്‌സി എസ് 3, ഗാലക്‌സി എസ് ഡ്യുവോസ്, ഗാലക്‌സി ഏസ് ഡ്യുവോസ് മോഡലുകള്‍ക്ക് വില കുറഞ്ഞു

സാംസങ് ഇന്ത്യ പുതുവത്സര സമ്മാനങ്ങളുമായി എത്തിയിരിയ്ക്കുകയാണ്. ഇത്തവണ മുന്‍നിര മോഡലുകളില്‍ വന്‍ വിലക്കുറവാണ് സാംസങ് സമ്മാനിയ്ക്കുന്നത്. ഗാലക്‌സി ഏസ് ഡ്യുവോസ്, ഗാലക്‌സി എസ്3, ഗാലക്‌സി എസ് ഡ്യുവോസ്, ഗാലക്‌സി നോട്ട് തുടങ്ങിയ മോഡലുകളടക്കമുള്ള കുറേ ഇടത്തരവും, ഉയര്‍ന്നതുമായ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്കാണ് ഈ വിലക്കുറവ് ബാധകമാകുന്നത്. ഫ്‌ലിപ്കാര്‍ട്ട്,സഹോളിക് തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഈ  ഓഫര്‍ ലഭ്യമാകുന്നുണ്ട്.

സാംസങ് ഗാലക്‌സി എസ്3യുടെ 16 ജിബി പതിപ്പിന് 31,900 രൂപയും, 32 ജിബിയ്ക്ക് 34,900 രൂപയുമാണ് പുതിയ വില. അതേപോലെ ഗാലക്‌സി നോട്ട് 27,500 രൂപയ്ക്ക് ലഭ്യമാണ്. മാത്രമല്ല ഫ്‌ലിപ്കാര്‍ട്ട് 900 രൂപയുടെ കാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഇടത്തരം ഡ്യുവല്‍ സിം മോഡലുകളായ ഗാലക്‌സി ഏസ് ഡ്യുവോസ്, ഗാലക്‌സി എസ് ഡ്യുവോസ് തുടങ്ങിയ മോഡലുകള്‍ക്ക് യഥാക്രമം 10,900 രൂപയും,14,900 രൂപയുമാണ് വില. ഈ മോഡലുകളേക്കുറിച്ച് കൂടുതല്‍ അറിയാനും, ഏറ്റവും മികച്ച ഓഫര്‍ കണ്ടെത്തി വാങ്ങാനും ഗോ പ്രോബോ.കോം സഹായിയ്ക്കും.

വീണ്ടും ഒരുപിടി ഫോട്ടോഷോപ്പ് വിളയാട്ടങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot