ഇന്റർനെറ്റ് ഇല്ലാത്ത ഫോണുമായി സാംസങ്ങ്; എന്താണ് ഇതിന് പിന്നിലെ രഹസ്യം?

|

നിങ്ങള്‍ മൊബൈല്‍ ബില്ലിനെ കുറിച്ച് വേവലാതിപ്പെടാറുണ്ടോ? അതു പോലെ തന്നെ നിങ്ങളുടെ കുട്ടികള്‍ക്കും പ്രായമായ ബന്ധുക്കള്‍ക്കും ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇവയ്‌ക്കെല്ലാം പരിഹാരമായി എത്തുകയാണ് സാംസങ്ങിന്റെ പുതിയ ഫോണ്‍.

ഇന്റർനെറ്റ്  ഇല്ലാത്ത ഫോണുമായി സാംസങ്ങ്; എന്താണ് ഇതിന് പിന്നിലെ രഹസ്യം

സാംസങ്ങ് ഇപ്പോള്‍ സവിശേഷതകള്‍ കുറച്ച ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. പണം മാത്രമല്ല ഇതിന്റെ ലക്ഷ്യം ചില ആളുകള്‍ കാത്തിരിക്കുന്നതു തന്നെ ഇത്തരം ഫോണുകളായിരിക്കാം. ഇതിനു മുന്‍പ് ചില സെന്‍സറുകളും ബാക്ക്‌ലിറ്റ് കപ്പാസിറ്റീവ് നാവിഗേഷന്‍ കീകളും ഇല്ലാത്ത മോഡലുകള്‍ അവര്‍ ഇതിനു മുന്‍പ് ഇറക്കിയിരുന്നു.

ഇപ്പോള്‍ സാംസങ്ങ് ഇറക്കാന്‍ ലക്ഷ്യമിടുന്ന ഫോണ്‍ ഗാലക്‌സി ജെ2 പ്രോയാണ്. ഈ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. മറ്റു പുതിയ സവിശേഷതകളെല്ലാം ഫോണിലുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കുട്ടികളുടെ വിലക്കപ്പെട്ട സമയം അവര്‍ നഷ്ടമാക്കുന്നത് ഒഴിവാക്കാന്‍ കൂടിയുമാണ് സാംസങ്ങ് ഇങ്ങനെ ഒരു ഫോണ്‍ അവതരിപ്പിക്കുന്നത്. രക്ഷിതാക്കളും ഈ ഫോണ്‍ ധാരാളമായി വാങ്ങിത്തുടങ്ങുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

ഇതു കൂടാതെ മറ്റൊരു വാഗ്ദാനവും കമ്പനി നല്‍കുന്നുണ്ട്. ഗ്യാലക്‌സി ജെ2 പ്രോ വാങ്ങി ഡിഗ്രി പഠനത്തിനു ശേഷം ഒരു ഗ്യാലക്‌സി 'A' സീരീസിലുളളതോ 'S' സീരീസിലുളളതോ ആയ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഫോണിനു മുടക്കിയ മുഴുവന്‍ പണവും തിരികെ നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.

ഇനി ഈ ഫോണിന്റെ സവിശേഷതയിലേക്ക് കടക്കാം. 5 ഇഞ്ച് QHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 1.5ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്.

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ ക്യാമറയുമാണ് ഫോണിന്. 2600 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കുറിച്ച് ഇതു വരെ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആന്‍ഡ്രോയിഡ് ആകാനാണ് സാധ്യത.

മഷി വേണ്ട ഈ പ്രിന്ററിന്; സ്വപ്നമല്ല, യാഥാർഥ്യം!മഷി വേണ്ട ഈ പ്രിന്ററിന്; സ്വപ്നമല്ല, യാഥാർഥ്യം!

ഈ ഫോണില്‍ ഒരു തരത്തിലുളള കണക്ടിവിറ്റികളും ഇല്ല, അതായത് 2ജി/ 3ജി/ 4ജി. കൂടാതെ വൈഫൈ കണക്ടിവിറ്റിയും ഉണ്ടായിരിക്കുന്നതല്ല.

Best Mobiles in India

Read more about:
English summary
Samsung newest phone cannot connect to the internet

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X