സാംസങ് മലേഷ്യയില്‍ ഗാലക്‌സി സ്റ്റുഡിയോ പോപ്-അപ് സ്റ്റോര്‍ തുറന്നു

Posted By: Archana V

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് മലേഷ്യയില്‍ പുതിയ ഗാലക്‌സി സ്റ്റുഡിയോ പോപ്-അപ് സ്റ്റോര്‍ തുറന്നു. കോലാലമ്പൂരിലെ ജലാന്‍ ബുകിറ്റ് ബിന്‍താങില്‍ സ്ഥിതി ചെയ്യുന്ന പുതിയ സ്റ്റോറില്‍ എത്തുന്നവര്‍ക്ക് കമ്പനിയുടെ പുതിയ ഉത്പന്നങ്ങള്‍ നേരിട്ട് പരിചയപ്പെടാം.

സാംസങ് മലേഷ്യയില്‍ ഗാലക്‌സി സ്റ്റുഡിയോ പോപ്-അപ് സ്റ്റോര്‍ തുറന്നു

ഇതിന് പുറമെ ഗാലക്‌സി നോട്ട് 8 പോലുള്ള ഉത്പന്നങ്ങള്‍ പരിഷ്‌കരിച്ച എസ് പെന്‍, ഗിയര്‍ ഫിറ്റ് 2 പ്രോ , കണ്‍ട്രോളറോട് കൂടിയ ഗിയര്‍ വിആര്‍ എന്നിവയ്‌ക്കൊപ്പം കൈകാര്യം ചെയ്യാനുള്ള അവസരവും ലഭിക്കും. വൈ-ഫൈ ഉപയോഗിച്ച് ഗാലക്‌സി നോട്ട് 8 കണക്ട് ചെയ്യാന്‍ കഴിയുന്ന ഡിസപ്ലെയോടു കൂടിയ ഒരു സ്മാര്‍ട് ടേബിള്‍ ആണ് സ്‌റ്റോറിന്റെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന്.

ഉപയോക്താക്കള്‍ക്ക് ടേബിളില്‍ ഡിവൈസ് വയ്ക്കാം. നോട്ട് 8 ന്റെ പ്രധാന സവിശേഷതകള്‍ ടേബിളിന്റെ കാണാന്‍ കഴിയും.

സാംസങ് മലേഷ്യയില്‍ ഗാലക്‌സി സ്റ്റുഡിയോ പോപ്-അപ് സ്റ്റോര്‍ തുറന്നു

നിത്യേനയുള്ള ജീവിതത്തില്‍ ഓരോ ഉത്പന്നങ്ങളും എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കാനും പഠിക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന സമ്പര്‍ക്ക പരിപാടികളും സ്റ്റോറില്‍ നടത്തുന്നുണ്ട്. കൂടാതെ ഈ സ്റ്റോറില്‍ ഗാലക്‌സി ഫിറ്റ് സ്റ്റേഷനും ഉണ്ട്. ഇവിടെ ഗിയര്‍ ഫിറ്റ് 2 പ്രോ വഴി സാങ്കല്‍പിക അന്തരീക്ഷത്തില്‍ സൈക്ലിങ് പരീക്ഷിച്ച് നോക്കാന്‍ കഴിയും.

ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീസെറ്റ് ചെയ്യാം!

ഇതിനെല്ലാം പുറമെ ഗീയര്‍360, ഡിഇഎക്‌സ് സ്റ്റേഷന്‍, എസ്3 ക്ലാസ്സിക്ഗിയര്‍ ഫ്രോണ്ടിയര്‍ പോലുള്ള സ്മാര്‍ട് വാച്ചുകളും ഡിസ്‌പ്ലെയില്‍ ഉണ്ട്. സ്‌റ്റോറില്‍ എത്തുന്നവര്‍ക്ക് ഇത് പരിശോധിച്ച് നോക്കാം.

കൂടാതെ സ്റ്റുഡിയോയില്‍ നിന്നും ഗാലക്‌സി നോട്ട് 8 വാങ്ങുന്നവര്‍ക്ക് ഗിയര്‍ വിആര്‍ സാംസങ് സൗജന്യമായി നല്‍കുന്നുണ്ട്.

2018 ജനുവരി 31 വരെ ജലാന്‍ ബുകിറ്റ് ബിന്‍താങിലെ സാംസങ് ഗാലക്‌സി സ്റ്റുഡിയോ തുറന്ന് പ്രവര്‍ത്തിക്കും.

English summary
Samsung the popular smartphone brand in the world has now launched a new Galaxy Studio pop-up store that lets users try the products before they buy it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot