ഗ്യാലക്‌സി എസ്6 വിജയിക്കാത്തത് കാരണം സാംസങിന്റെ വരുമാനത്തില്‍ വീണ്ടും ഇടിവ്...!

Written By:

ഇലക്ട്രോണിക്‌സ് ഉല്‍പന്ന വിപണന രംഗത്തെ പ്രമുഖരായ സാംസങിന്റെ ലാഭത്തില്‍ എട്ടു ശതമാനത്തിന്റെ ഇടിവ് നേരിട്ടു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൊബൈല്‍ വില്‍പ്പനയിലുണ്ടായ കുറവാണ് ആദായത്തില്‍ കുറവ് കമ്പനിക്ക് വരുത്തിയത്.

2013-ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കമ്പനിയെന്ന നിലയില്‍ നിന്നാണ് കമ്പനി പുറകോട്ട് പോയിരിക്കുന്നത്.

മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ ഇതാ...!

ഗ്യാലക്‌സി എസ്6 വിജയിക്കാത്തതിനാല്‍ സാംസങിന്റെ വരുമാനത്തില്‍ ഇടിവ്‌

കമ്പനിയുടെ മോശം പ്രകടനത്തോടെ ഓഹരി വിപണിയില്‍ സാംസങ് ഇലക്ട്രോണിക്‌സിന് 2.5% ആണ് ഇടിവുണ്ടായിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളില്‍ നിന്നും, ഷവോമിയില്‍ നിന്നും വന്‍ വെല്ലുവിളിയാണ് സാംസങ് നേരിടുന്നത്.

എന്തുകൊണ്ടാണ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇഴയുന്നത്...!

ഗ്യാലക്‌സി എസ്6 വിജയിക്കാത്തതിനാല്‍ സാംസങിന്റെ വരുമാനത്തില്‍ ഇടിവ്‌

കൂടാതെ കമ്പനി ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഗ്യാലക്‌സി എസ്6, ഗ്യാലക്‌സി എസ്6 എഡ്ജ് എന്നിവ വിപണിയില്‍ പരാജയപ്പെട്ടതും സാംസങിന്റെ തിരിച്ചടിക്ക് കാരണമായി.

Read more about:
English summary
Samsung profit falls, as Galaxy S6 sales disappoint.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot