Home
News

തീയേറ്ററിൽ ഇനി വലിയ എൽഇഡി ടിവിയിൽ തന്നെ സിനിമ ആസ്വദിക്കാം.. സാംസങ്, പിവിആർ ഒരുമിക്കുന്നു..

By Shafik

നമ്മളൊക്കെ ചെറുപ്പത്തിൽ സിനിമാ തിയേറ്ററിൽ ആദ്യം പോയ സമയത്ത് കരുതിയിരിക്കുക അതൊരു വലിയ ടിവി ആണെന്നായിരിക്കും. എന്നാൽ പിന്നീട് പതിയെ നമുക്ക് മനസ്സിലായി അതൊരു സ്ക്രീൻ മാത്രമാണെന്നും പിറകിലെ പ്രൊജക്ടറിൽ നിന്നും വരുന്ന വെളിച്ചം സ്‌ക്രീനിൽ തട്ടിയാണ് ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നത് എന്നും. എന്നാൽ അപ്പോഴും നമ്മുടെ മനസ്സിൽ ഒരു സംശയം ഉണ്ടായിരുന്നു, എന്തുകൊണ്ട് സിനിമ തിയേറ്ററിൽ ഉപയോഗിക്കാൻ പറ്റിയ വലിയ ടിവി ഇല്ല എന്നത്.

ഇനി എൽഇഡി ടിവിയിൽ തന്നെ തിയേറ്ററിൽ നിന്നും സിനിമ കാണാം..

ഇനി എൽഇഡി ടിവിയിൽ തന്നെ തിയേറ്ററിൽ നിന്നും സിനിമ കാണാം..

അതിനൊത്ത സാങ്കേതിക വിദ്യയുടെ അഭാവവും ഉള്ള സാങ്കേതിക വിദ്യയ്ക്ക് വരുന്ന ഭീമമായ ചിലവും എല്ലാം തന്നെയായിരുന്നു ഇവിടെ പ്രധാന വില്ലനായി വന്നത്. എന്തായാലും ഇതിനൊരു പരിഹാരവുമായി വന്നതാണ് സാംസങിന്റെ Onyx Cinema LED. ഇപ്പോഴിതാ ഈ സൗകര്യം ഇന്ത്യയിലും എത്തുകയാണ്. സിനിമ തീയേറ്റർ രംഗത്തെ പ്രമുഖ കമ്പനിയായ പിവിആറുമായി ചേർന്നാണ് സാംസങ് LED സ്ക്രീനുകൾ രാജ്യത്ത് അവതരിപ്പിക്കുന്നത്.

സാംസങും പിവിആറും ചേർന്ന്..

സാംസങും പിവിആറും ചേർന്ന്..

ഓഗസ്റ്റ് 27ന് ആയിരുന്നു ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ത്യയെ പോലെ സിനിമാ ഇൻഡസ്ട്രി ഏറെ മുന്നിട്ട് നിൽക്കുന്ന ഒപ്പം ഏറെ സിനിമാ ആരാധകർ ഉള്ള ഒരു രാജ്യത്ത് ഇത്തരത്തിൽ ഒരു സംരംഭം എത്തുമ്പോൾ എന്തുകൊണ്ടും സംഭവം വിജയകരമാകും എന്നും വൈകാതെ തന്നെ മറ്റു പല മൾട്ടിപ്ലക്സുകളിലേക്കും ഇത് എത്തുമെന്നും കമ്പനി വിശ്വസിക്കുന്നു.

ലോകത്ത് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമുള്ള സംവിധാനം

ലോകത്ത് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമുള്ള സംവിധാനം

ഇന്ന് ലോകത്ത് വളരെ ചുരുക്കം രാജ്യങ്ങളിൽ വളരെ ചുരുക്കം തിയേറ്ററുകളിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. മികച്ച കളറുകളിൽ ഉയർന്ന റെസൊല്യൂഷനിൽ ഉന്നത നിലവാരത്തിലുള്ള ദൃശ്യങ്ങൾ സാധ്യമാക്കുന്നതാണ് സാംസങിന്റെ ഈ സംവിധാനം. അതിനാൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള ദൃഷ്യങ്ങൾ നമുക്ക് ഇനി തിയേറ്ററിൽ ആസ്വദിക്കാൻ കഴിയും.

നമ്മുടെ രാജ്യത്ത് എന്തുമാത്രം പ്രാവർത്തികമാകും?

നമ്മുടെ രാജ്യത്ത് എന്തുമാത്രം പ്രാവർത്തികമാകും?

അതോടൊപ്പം തന്നെ 3ഡി സിനിമകൾക്ക് പുത്തൻ ദൃശ്യാനുഭവം നൽകാനും ഈ സിനിമ സംവിധാനത്തിന് കഴിയും. എന്നാൽ നമ്മുടെ രാജ്യത്ത് പല തീയേറ്ററുകളിലുമായി നടക്കുന്ന അടിപിടിയും സ്ക്രീനിന് നേരെയുണ്ടാകാറുള്ള കല്ലേറും എന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്ക്രീൻ നശിപ്പിക്കുന്ന പ്രവണതയുമൊക്കെ വെച്ച് നോക്കുമ്പോൾ എത്രത്തോളം ഈ സംവിധാനം രാജ്യത്ത് പ്രാവർത്തികമാകും എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Samsung PVR Onyx 4K LED Cinema Introduced in India 4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X