Home
News

5ജി ടെക്‌നോളജി ലക്ഷ്യമിട്ട് സാംസങിന്റെ ഇന്ത്യയിലെ ആര്‍&ഡി വിഭാഗം

By Archana V

സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ പലരും ഇപ്പോള്‍ 5ജി നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ്. നിലവിലെ 4ജി ടെക്‌നോളജി മെച്ചപ്പെടുത്തുന്നതിനും 5ജി യാഥാര്‍ത്ഥ്യമാക്കുന്നതിനും വേണ്ടി ആഗോളതലത്തിലുള്ള ടെലിക്കോം കമ്പനികളുടെ കരാറുകള്‍ ഏറ്റെടുക്കുകയോ അവരുമായി പങ്കാളിത്തില്‍ ഏര്‍പ്പെടുകയോ ആണ് ഇവരില്‍ പലരും ഇപ്പോള്‍.

5ജി ടെക്‌നോളജി ലക്ഷ്യമിട്ട് സാംസങിന്റെ ഇന്ത്യയിലെ ആര്‍&ഡി വിഭാഗം

ഇത്തരത്തില്‍ പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ട്.

കമ്പനി നിലവില്‍ അവരുടെ ആദ്യ 5ജി വയര്‍ലെസ്സ് ടെക്‌നോളജി പരീക്ഷണാര്‍ത്ഥം യുകെയില്‍ പ്രവര്‍ത്തിപ്പിച്ച് നോക്കിയിരുന്നു. കൂടാതെ ബംഗളൂരിവിലെ ഗവേഷണ വികസ വിഭാഗത്തില്‍ 5ജി ടെക്‌നോളജിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിക്കുകയാണെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ സാംസങ് ആര്‍& ഡി സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ദിപേഷ് ഷാ ഈ വാര്‍ത്ത സ്ഥരീകരിച്ചിട്ടുണ്ട്. ദക്ഷിണകൊറിയക്ക് പുറത്തുള്ള സാംസങിന്റെ ഏറ്റവും വലിയ ഗവേഷണ വികസന കേന്ദ്രമാണ് ബംഗുളൂരുവിലേതെന്ന് അദ്ദേഹം പറഞ്ഞു.

5ജി അനുബന്ധ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ ഈ കേന്ദ്രം വളരെ പ്രധാനമാണന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ സാംസങിന്റെ ആര്‍& ഡി കേന്ദ്രം രണ്ട് സുപ്രധാന കാര്യങ്ങളാണ് ചെയ്യുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ ഫീച്ചറുകള്‍ വികസിപ്പിച്ചെടുക്കുക, ബിക്‌സ്‌ബൈ, സാംസങ് പെ പോലുള്ള ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുക, യുഡിഎസ്, എസ് -ബാക്ക് പോലുള്ള ഉത്പന്നങ്ങളിലെ ഫീച്ചറുകള്‍ വികസിപ്പിച്ചെടുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം.

ആഗോളതലത്തില്‍ സ്വാധീനമുള്ള മള്‍ട്ടിമീഡിയ , മോഡം പോലുള്ള മേഖലകളില്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്.

2020 ഓടെ അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ക്രമീകരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, 5ജി പൂര്‍ണമായി പ്രാവര്‍ത്തികമാക്കുന്നതിന് നിരവധി പ്രകടന ഉപാധികളും 5ജി എങ്ങനെ വികസിപ്പിക്കും എന്ന് നിര്‍വചിക്കുന്ന സുപ്രധാന ആപ്ലിക്കേഷനുകളും ആവശ്യമാണ്.

അതിനാല്‍ സാസംങ് ഇന്ത്യ ആര്‍& ഡി ടീം 5ജി നെറ്റ്‌വര്‍കിനായുള്ള വയര്‍ലെസ്സ് കമ്യൂണിക്കേഷനിലെ നിലവിലെ പ്രവണത എന്താണന്ന് മനസ്സിലാക്കാനായി പ്രവര്‍ത്തിക്കും. കൂടാതെ 5ജി മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനായി റിലയന്‍സ് ജിയോ( ഇന്‍ഫോകോം) പോലുള്ള ടെലിക്കോം ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.

5ജി ടെക്‌നോളജി വാണിജ്യവത്കരിക്കുന്നതിന് ഏതാനം വര്‍ഷങ്ങള്‍ കൂടി എടുക്കുമെങ്കിലും ഈ രംഗത്തെ നേതൃസ്ഥാനത്ത് എത്തുക എന്നതാണ് സാംസങിന്റെ ലക്ഷ്യം . സാംസങിന്റെ ഇന്ത്യയിലെ ആര്‍& ഡി കേന്ദ്രം 5ജി സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ദക്ഷിണകൊറിയയിലെയും മറ്റ് സ്ഥലങ്ങളിലെയും ആര്‍& ഡി കേന്ദ്രങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.

More from GizBot

Best Mobiles in India

English summary
Samsung has started work on 5G technology at its research and development center in Bengaluru.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X