സാംസങ്ങ് 10 ദിവസത്തിനുള്ളില്‍ വിറ്റത് രണ്ടര ലക്ഷം യൂണിറ്റ് ഗിയര്‍ഫിറ്റ്

Posted By:

വെയറബിള്‍ ഗാഡ്ജറ്റുകള്‍ക്ക് വേണ്ടത്ര പ്രചാരം പോര എന്നാണ് ഇതുവരെ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഈ വാദം തെറ്റെന്നു തെളിയിച്ചിരിക്കുകയാണ് സാംസങ്ങ്. ഏപ്രില്‍ 11-ന് ഗാലക്‌സി S5 സ്മാര്‍ട്‌ഫോണിനൊപ്പം സാംസങ്ങ് വിപണിയിലെത്തിച്ച ഗിയര്‍ഫിറ്റ് എന്ന ഫിറ്റ്‌നസ് ബാന്‍ഡ് 10 ദിവസം കൊണ്ട് രണ്ടരലക്ഷം യൂണിറ്റാണ് വിറ്റുപോയത്.

കൊറിയന്‍ വെബ്‌സൈറ്റായ MK റിപ്പോര്‍ട് ചെയ്തതനുസരിച്ച് 200000 മുതല്‍ 250000 വരെ യൂണിറ്റ് ഗിയര്‍ഫിറ്റാണ് ആദ്യഘട്ടത്തില്‍ സാംസങ്ങ് നിര്‍മിച്ചത്. 10 ദിവസത്തിനിടെ ഇത് പൂര്‍ണമായും വിറ്റഴിഞ്ഞു എന്നാണ് വിവരം. അതില്‍ 25,000 യൂണിറ്റ് സൗത്‌കൊറിയയില്‍ തന്നെയാണ് ചെലവായിരിക്കുന്നത്.

ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഗിയര്‍ഫിറ്റ് ഉള്‍പ്പെടെ മൂന്ന് വെയറബിള്‍ ഡിവൈസുകള്‍ സാംസങ്ങ് അവതരിപ്പിച്ചത്. ഗിയര്‍ 2, ഗിയര്‍ 2 നിയോ സ്മാര്‍ട്‌വാച്ചുകള്‍, ഗിയര്‍ ഫിറ്റ് എന്നിവയായിരുന്നു ഇത്. സ്മാര്‍ട്‌വാച്ചിന്റെയും ഫിറ്റ്‌നസ് ബാന്‍ഡിന്റെയും ഗുണങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന ഉപകരണമാണ് ഗിയര്‍ ഫിറ്റ്.

ഇറങ്ങിയ സമയത്തുതന്നെ ഗിയര്‍ ഫിറ്റ് മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും വില കൂടതലാണെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. 199 ഡോളര്‍ (11,940 രൂപ) ആണ് ഗിയര്‍ഫിറ്റിന്റെ വില.

സാംസങ്ങ് ഗിയര്‍ ഫിറ്റിന്റെ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1.84 ഇഞ്ച് കര്‍വ്ഡ് AMOLED ഡിസ്‌പ്ലെയാണ് ഫിറ്റ്‌നസ് ബാന്‍ഡിനുള്ളത്. 432-128 പിക്‌സല്‍ റെസല്യൂഷന്‍. 27 ഗ്രാം ഭാരമുള്ള ഗിയര്‍ ഫിറ്റ് IP67 സര്‍ട്ടിഫിക്കേഷന്‍ ഉള്ളതാണ്. അകത്തേക്ക് പൊടിയും വെള്ളവും കടക്കില്ല.

 

ബ്ലുടൂത്ത് വഴി സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഗിയര്‍ ഫിറ്റ്, സ്മാര്‍ട്‌ഫോണില്‍ വരുന്ന കോളുകള്‍, എസ്.എം.എസ്, ഇ-മെയില്‍ തുടങ്ങിയവ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കും.

 

മാറ്റാന്‍ പറ്റാവുന്ന തരത്തിലുള്ള സ്ട്രാപുകളാണ് ഗിയര്‍ ഫിറ്റിനുള്ളത്. മാത്രമല്ല, 20 സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണുകളുമായി കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.

 

വ്യായാമം, ഉറക്കം എന്നിവ അളക്കുന്നതിനുള്ള സംവിധാനങ്ങള്‍, പെഡോമീറ്റര്‍, സ്‌റ്റോപ് വാച്, ടൈമര്‍, ആക്‌സലറോ മീറ്റര്‍, ഹൃദയമിടിപ്പ് അറിയാനുള്ള സെന്‍സര്‍ എന്നിവയൊക്കെ ഗിയര്‍ ഫിറ്റിലുണ്ട്.

 

210 mAh ബാറ്ററിയാണ് ഗിയര്‍ ഫിറ്റിലുള്ളത്. സാധാരണ നിലയില്‍ മൂന്നു ദിവസം മുതല്‍ നാലു ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting