സ്മാര്‍ട്ട്‌ഫോണ്‍ പോലൊരു സ്മാര്‍ട്ട് 'ഫ്രിഡ്ജ് '

Posted By: Vivek

ഫോണുകളും ടിവികളുമൊക്കെ സ്മാര്‍ട്ട് ആയതിന് പിന്നാലേ സ്മാര്‍ട്ട് റെഫ്രിജറേറ്ററും വരുന്നു. സാംസങ് ആണ് ഈ ആന്‍ഡ്രോയ്ഡ് ഫ്രിഡ്ജിന്റെ ഉപജ്ഞാതാക്കള്‍. ഈ റെഫ്രിജറേറ്ററിന്റെ സവിശേഷതകളേക്കുറിച്ച് ചോദിച്ചാല്‍ ചില സ്മാര്‍ട്ട് ആയ കാര്യങ്ങള്‍ പറയാനുണ്ട്. T9000 എന്ന് പേരിട്ടിരിയ്ക്കുന്ന ഈ സാംസങ് ഫ്രിഡ്ജിന്റെ വിശേഷങ്ങള്‍ ചുവടെ വായിയ്ക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് T9000

സാംസങ്ങിന്റെ T9000 റെഫ്രിജറേറ്ററില്‍ വൈ-ഫൈ കണക്ഷന്‍ സാധ്യമായ 10 ഇഞ്ച് ടച്ച് സ്‌ക്രീനുണ്ട്. കറിക്കൂട്ടുകള്‍ക്കായുള്ള എപ്പിക്ക്യൂരിയസ് എന്ന ആപ്ലിക്കേഷനും, കുറിപ്പുകള്‍ തയ്യാറാക്കാന്‍ എവര്‍നോട്ട് എന്ന ആപ്ലിക്കേഷനുമുണ്ട്.

സാംസങ് T9000

കറിക്കൂട്ടുകള്‍ നോക്കനും, വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും, കേടുകൂടാതിരിയ്ക്കാനുള്ള സമയം കഴിഞ്ഞ സാധനങ്ങളേക്കുറിച്ച് വിവരം തരാനും ഈ ഫ്രിഡ്ജിനാകും.

 

 

സാംസങ് T9000

ഫ്രിഡ്ജ് വാതിലില്‍ വാര്‍ത്തകള്‍ കാണാനും, കാലാവസ്ഥയറിയാനും, ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ നോക്കാനും വരെ മാര്‍ഗമുണ്ട്.

 

 

സാംസങ് T9000

ടച്ച്‌സ്‌ക്രീനിന്റെ സഹായത്തോടെ ഫ്രിഡ്ജിന്റെ താപനില അനായാസം നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.

സാംസങ് T9000

കലണ്ടര്‍, ഷോപ്പിംഗ് ലിസ്റ്റ്് തയ്യാറാക്കാനുള്ള സംവിധാനം, ചിത്രങ്ങള്‍ കാണാനുള്ള ആപ്ലിക്കേഷന്‍ തുടങ്ങിയവയുമുണ്ട്.

സാംസങ് T9000

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഇതില്‍ മറ്റ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിയ്ക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot