ഇന്റര്‍നെറ്റ് കണക്ഷനുളള സ്മാര്‍ട്ട് റഫ്രിജറേറ്ററുമായി സാംസങ്ങ്

Posted By: Samuel P Mohan

സാംസങ്ങ് പുതിയ ഇലക്ട്രോണിക്‌സുമായി. അതായത് സാംങ്ങിന്റെ പുതിയ ഫാമിലി ഹബ് റഫ്രിജറേറ്റര്‍ ജനുവരി ഒന്‍പതിന് ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍(CES) പ്രദര്‍ശിപ്പിച്ചു.

ഇന്റര്‍നെറ്റ് കണക്ഷനുളള സ്മാര്‍ട്ട് റഫ്രിജറേറ്ററുമായി സാംസങ്ങ്

ഉപഭോക്താക്കള്‍ക്ക് മുന്‍ കൂട്ടി ചെയ്യാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഈ സ്മാര്‍ട്ട് ഫ്രിഡ്ജ് പ്രധാനം ചെയ്യുന്നു. ഇന്റര്‍നെറ്റ് കണക്ഷനുളള ഈ റഫ്രിജറേറ്ററിനോട് നിങ്ങള്‍ക്ക് പല സഹായങ്ങളും ചോദിക്കാം. 'ഫാമിലി ഹബ് 3.0' റഫ്രിജറേറ്ററിനോട് ഭക്ഷണം ഉണ്ടാക്കുന്ന വിധം, അത് പുതിയതാണോ അല്ലയോ, കുടുംബാഗങ്ങളെ മികച്ച രീതിയില്‍ ബന്ധിപ്പിക്കാം, മെച്ചപ്പെടുത്തിയ വിനോദം നല്‍കുകയും ചെയ്യാം.

സാംസങ്ങിന്റെ പുതിയ ബിബിക്‌സി വോയിസ് അസിസ്റ്റന്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആമസോണ്‍ അലെക്‌സാ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുമായി മത്സരിക്കാനുളള ശ്രമത്തിലാണിവര്‍.

ആമസോണ്‍ എക്കോ പോലുളള സ്മാര്‍ട്ട് സ്പീക്കറുകളില്‍ ഉപഭോക്താക്കള്‍ അവരുടെ വോയിസ് കമാന്‍ഡുകള്‍ ഉപയോഗിച്ച് പുതിയ മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.

സിഇഎസ്‌ 2018ല്‍ പാനസോണിക്കിന്റെ പുതിയ ഒഎല്‍ഇഡി ടിവിയും ഡ്യുവല്‍-ഐഎസ്‌ഒ ക്യാമറയും

കലണ്ടറുള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍ എന്നിവ പങ്കിടാനുളള ഇച്ഛാനുസൃത ശേഷി ഉപയോഗിച്ച് കുടുംബന്ധങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന രീതിയിലാക്കാം. ഇൗ ഫാമിലി ഹബ് റഫ്രിജറേറ്ററിലൂടെ നൂതനമായ ടിവി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വളരെ ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു. കൂടാതെ അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ഫാമിലി ഹബ് റഫ്രിജറേറ്റര്‍ വഴി ഉളളടക്കം സ്ട്രീം ചെയ്യാനും കഴിയും.

നാല് പുതിയ എഫ്ഡിആര്‍ മോഡുകളില്‍ സാംസങ്ങിന്റെ ഈ പ്ലാറ്റ്‌ഫോം വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

English summary
Samsung's 'Family Hub 3.0' refrigerator from their kitchen can ask it to help plan meals, keep track of whether their produce is still fresh, control other home devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot