റിമോട്ട് വേണ്ട; സാംസംഗ് സ്മാര്‍ട് ടിവി എത്തി

By Super
|
റിമോട്ട് വേണ്ട; സാംസംഗ് സ്മാര്‍ട് ടിവി എത്തി

റിമോട്ട് ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാംസംഗ് സ്മാര്‍ട്് ടിവി ഇന്ത്യയില്‍ വില്പനക്കെത്തി. ടിവിയെ നിയന്ത്രിക്കാന്‍ റിമോട്ടിന് പകരം നിങ്ങളുടെ കൈകള്‍ വായുവില്‍ ചലിപ്പിച്ചാല്‍ മതി. 45,000 രൂപ മുതല്‍ രണ്ടരലക്ഷം വരെയാണ് ഈ സ്മാര്‍ട് ടിവിയ്ക്ക് വില.

ടെലിവിഷനെ നിയന്ത്രിക്കാന്‍ ശബ്ദമോ അല്ലെങ്കില്‍ കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളോ മതിയെന്നതാണ് ഈ സ്മാര്‍ട് ടിവിയുടെ പ്രത്യേകത. റിമോട്ട് കണ്‍ട്രോള്‍ ഇല്ലാതെ തന്നെ ടിവി ഓണ്‍ ചെയ്യാം, ഓഫ് ചെയ്യാം, ചാനലുകള്‍ മാറ്റാം. ഇന്റര്‍നെറ്റ് ആക്‌സസ് സഹിതമാണ് ഈ സ്മാര്‍ട് ടിവി എത്തിയിരിക്കുന്നത്.

 

ഇന്റര്‍നെറ്റ് അധിഷ്ഠിത വിവിധ ആപ്ലിക്കേഷനുകളും ഇതില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.സ്മാര്‍ട് ഇന്ററാക്ഷന്‍ എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ ടിവിയുടെ രൂപകല്പന. എല്‍ഇഡി ഇഎസ്8000, എല്‍ഇഡി ഇഎസ്7500്, പ്ലാസ്മ ഇ8000 ടെലിവിഷന്‍ മോഡലുകളാണ് കമ്പനി ഈ സവിശേഷതകളുമായി വില്പനക്കെത്തിച്ചിരിക്കുന്നത്.

സാംസംഗില്‍ നിന്ന് മറ്റൊരു ഉത്പന്നം കൂടി ഈ അവതരണ ചടങ്ങില്‍ വെച്ച് പുറത്തിറക്കി. സാംസംഗ് ഗാലക്‌സി ടാബ് 2 310. 3ജി, വൈഫൈ വേര്‍ഷനുകളിലെത്തുന്ന ഇത് ഏപ്രില്‍ മുതല്‍ ലഭ്യമാകും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X