സാംസങ്ങിന്റെ 110 ഇഞ്ച് അള്‍ട്ര HD ടി.വി. തിങ്കളാഴ്ച ലോഞ്ച് ചെയ്യും

Posted By:

സാംസങ്ങിന്റെ 110 ഇഞ്ച് അള്‍ട്ര HD ടി.വി. തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറങ്ങും. 8.5 അടി വീതിയും 5.9 അട നീളവുമുള്ള ഭീമന്‍ ടി.വിയുടെ വിലയോ മറ്റു വിവരങ്ങളോ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാംസങ്ങ് കൊറിയ വെബ്‌സൈറ്റില്‍ ലോഞ്ചിംഗ് സംബന്ധിച്ച അറിയിപ്പു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സാംസങ്ങിന്റെ 110 ഇഞ്ച് അള്‍ട്ര HD ടി.വി. തിങ്കളാഴ്ച ലോഞ്ച് ചെയ്യും

ചൈനയിലും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായിരിക്കും ആദ്യം ടി.വി. ലഭ്യമാവുക. അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലും ഇത് പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയുന്നത്. ഇതോടൊപ്പം 105 ഇഞ്ച് കര്‍വ്ഡ് അള്‍ട്ര HD ടി.വിയും പ്രദള്‍ശനത്തിലുണ്ടാകും.

എന്തായാലും സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിലയായിരിക്കും ടി.വി.ക്ക് എന്നുറപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിങ്കളാഴ്ചവരെ കാത്തിരിക്കുക.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot