പുതുവര്‍ഷ സമ്മാനമായി സാംസങ്ങിന്റെ 16ജിബി മോഡല്‍ നാളെ എത്തുന്നു

Posted By: Samuel P Mohan

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് പുതുവര്‍ഷ സമ്മാനമായി ഉപഭോക്താക്കള്‍ക്ക് വീണ്ടും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാനുളള തന്ത്രപ്പാടിലാണ്. ഗാലക്‌സി ഓണ്‍ സീരീസ് പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യമായി ഇറക്കാന്‍ പോകുന്ന ഫോണാണ് ഗാലക്‌സി ഓണ്‍ നെക്‌സ്റ്റ് 16ജിബി വേരിയന്റ്.

പുതുവര്‍ഷ സമ്മാനമായി സാംസങ്ങിന്റെ 16ജിബി മോഡല്‍ നാളെ എത്തുന്നു

2016ല്‍ വിപണിയില്‍ ഇറങ്ങിയ യഥാര്‍ത്ഥ ഗാലക്‌സി ഓണ്‍ നെക്‌സ്റ്റ് മോഡലിന്റെ ഏകദേശം അതേ സവിശേഷതയിലാണ് ഈ പുതിയ ഫോണും എത്തുന്നത്. പഴയ മോഡലിനെ പോലെ തന്നെ ഈ പുതിയ മോഡലും ഫ്‌ളിപ്കാര്‍ട്ട് വഴിയാകും ആദ്യ വില്‍പ്പന. സാംസങ്ങിന്റെ ഓണ്‍ നെക്‌സ്റ്റ് 32ജിബി വേരിയന്റ് ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വിപണിയില്‍ ഇറങ്ങിയത് 18,490 രൂപയ്ക്കായിരുന്നു.

എന്നാല്‍ 2017 ഏപ്രില്‍ മാസത്തില്‍ 64ജിബി വേരിയന്റും കമ്പനി പുറത്തിറക്കി, അതിന്റെ വില 16,900 രൂപയായിരുന്നു. എന്നാല്‍ ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത് 10,999 രൂപയ്ക്കാണ്.

മറ്റു രസകരമായ കാര്യം എന്തെന്നാല്‍ താത്പര്യമുളളവര്‍ക്ക് ഈ ഫോണിന് 1000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു, അങ്ങനെ ഫ്‌ളിപ്കാര്‍ട്ട് 2018 മൊബൈല്‍സ് ബോണാസ വില്‍പനയില്‍ 9,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് വില്‍പന ജനുവരി മൂന്നു മുതല്‍ ആരംഭിക്കും.

ഫ്‌ളിപ്കാര്‍ട്ട് ലിസ്റ്റിങ്ങില്‍ ഈ ഫോണിന്റെ സവിശേഷതകള്‍ പരിഗണിക്കുമ്പോള്‍ സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx 16ജിബി വേരിയന്റിന്റെ ഹാര്‍ഡ്‌വയറും മറ്റും, പഴയ പതിപ്പുകളെ അനുസ്മരിക്കുന്നു. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 1080X1920 പിക്‌സല്‍ ടിഎഫ്ടി ഡിസ്‌പ്ലേയും കരുത്തുറ്റ 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസറും, 3ജിബി റാം എന്നിവയുമുണ്ട്. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിനെ 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പാക്കാം.

ഇരട്ട ക്യാമറ, ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ; ലെനോവ K320 വരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി ക്യാമറ സെന്‍സറാണ് പിന്നില്‍, എന്നാല്‍ 8എംപി ക്യാമറ സെന്‍സര്‍ മുന്നിലും നല്‍കിയിരിക്കുന്നു.

റിയര്‍ ക്യാമറ സെന്‍സറില്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സവിശേഷതയും ഉണ്ട്. നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0 യിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നിവ ഈ ഫോണിന്റെ കണക്ടിവിറ്റികളാണ്.

Read more about:
English summary
South Korean tech giant Samsung is yet again expanding its Galaxy On series of smartphones in India. As such, the company is now launching the Galaxy On Nxt 16GB variant in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot