സാംസംഗ് ഗാലക്‌സി എസ് III മെയ് 3ന്?

Posted By: Super

സാംസംഗ് ഗാലക്‌സി എസ് III മെയ് 3ന്?

സാംസംഗ് ഗാലക്‌സി എസ് III മെയ് 3ന് പുറത്തിറങ്ങുമെന്ന് സൂചന. കമ്പനിയുടെ ഏറ്റവും പുതിയ ഗാലക്‌സി സ്മാര്‍ട്‌ഫോണാണിത്. ഇതിന് മുമ്പ് മെയ് 5നാകും ഇത് അവതരിപ്പിക്കുകയെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ലണ്ടനില്‍ വെച്ച് മെയ് 3ന് നടക്കുന്ന ഒരു പത്രസമ്മേളനത്തില്‍ സാംസംഗ് ഈ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു ഡച്ച് ടെക്‌നോളജി വെബ്‌സൈറ്റിന് അയച്ച ക്ഷണപത്രത്തില്‍ ഏറ്റവും പുതിയ ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ക്വാഡ് കോര്‍ പ്രോസസര്‍, 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 4 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഈ സ്മാര്‍ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നത്. മുമ്പ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് എസ് III അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് ഒരു പ്രത്യേക പരിപാടിയില്‍ വെച്ച് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot