2013 കീഴടക്കാന്‍ വരുന്നു, സാംസങ്ങിന്റെ ഗാലക്‌സി യങ് ഡ്യുവോസും, ഗാലക്‌സി ഫ്രെയിമും

Posted By: Super

2013 കീഴടക്കാന്‍ വരുന്നു, സാംസങ്ങിന്റെ ഗാലക്‌സി യങ് ഡ്യുവോസും, ഗാലക്‌സി ഫ്രെയിമും

2013 തുടങ്ങാറായപ്പോഴെ സാംസങ് വാര്‍ത്തകളില്‍ നിറയുകയാണ്. സാംമൊബൈല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അടുത്ത വര്‍ഷത്തെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ച് സാംസങ് അവരുടെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിയ്ക്കും.

എന്‍ട്രി ലെവല്‍ ഫോണായ ഗാലക്‌സി ഫ്രെയിമും, ഇടത്തരം ഫോണായ ഗാലക്‌സി യങ് ഡ്യുവോസുമാണ് ഈ രണ്ട് അവതാരങ്ങള്‍. ഇവയുടെ സവിശേഷതകളേപ്പറ്റി വിവരങ്ങളൊന്നും അറിവായിട്ടില്ല.എന്നാല്‍ റിപ്പോര്‍ട്ടനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ ഗാലക്‌സി യങ് ഡ്യുവോസും, മാര്‍ച്ചില്‍ ഗാലക്‌സി ഫ്രെയിമും വിപണിയിലെത്തും.

സാംസങ് ഗാലക്‌സി ഫ്രെയിം GT-S6810 പേള്‍ വൈറ്റ് നിറത്തിലും, ഗാലക്‌സി യങ് ഡ്യുവോസ് GT-S6312 തവിട്ട് കലര്‍ന്ന നീല, പിന്നെ വെള്ള നിറങ്ങളിലും ആയിരിയ്ക്കും എത്തുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot