സാംസങ്ങ് 15000 രൂപയില്‍ താഴെ വിലവരുന്ന രണ്ടു സ്മാര്‍ട്‌ഫോണുകള്‍ ഈ മാസം ലോഞ്ച് ചെയ്യും

Posted By:

ഇന്ത്യയില്‍ ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള ഡിമാന്റ് കണക്കിലെടുത്ത് സാംസങ്ങ് പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഈ മാസം ലോഞ്ച് ചെയ്യും. മലയാളമുള്‍പ്പെടെപ്രാദേശിക ഭാഷകള്‍ സപ്പോര്‍ട് ചെയ്യുന്ന, 15000 രൂപയില്‍ താഴെ വിലവരുന്ന ഫോണുകളാണ് അവതരിപ്പിക്കുന്നത്.

ഒമ്പത് പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട് ചെയ്യുന്ന ഇടത്തരം സ്മാര്‍ട്‌ഫോണാണ് അവതരിപ്പിക്കുന്നതെന്ന് സാംസങ്ങ് ഇന്ത്യ ഹെഡ് വിനീത് തനേജ പറഞ്ഞു. എന്നാല്‍ വില എത്രയാണെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 5000 രൂപയ്ക്കും 15000 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സാംസങ്ങ് രണ്ടു സ്മാര്‍ട്‌ഫോണുകള്‍ ഈ മാസം ലോഞ്ച് ചെയ്യും

സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മലയാളത്തെ കൂടാതെ ഹിന്ദി, പഞ്ചാബി, തമിഴ്, ബംഗാളി, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി എന്നീ പ്രാദേശിക ഭാഷകളാണ് ഫോണില്‍ ഉണ്ടാവുക.

ഇടത്തരം ശ്രേണിയില്‍ ഉള്ള നോകിയ ലൂമിയ 520, 620, ബ്ലാക് ബെറി കര്‍വ് സീരീസ്, മൈക്രോമാക്‌സ് കാന്‍വാസ് 2 എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും പുതിയ സാംസങ്ങ് ഫോണ്‍.

നിലവില്‍ 5000 രൂപയ്ക്കും 39000 രൂപയ്ക്കും ഇടയില്‍ വിലവരുന്ന 17 മോാഡലുകള്‍ സാംസങ്ങ് ഇന്ത്യയില്‍ ലഭ്യമാക്കുന്നുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot