കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണിനു പിന്നാലെ മടക്കാവുന്ന ടാബ്ലറ്റും വരുന്നു

Posted By:

ലോകത്തെ ആദ്യ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ച സാംസങ്ങ് ഇനി ആദ്യത്തെ മടക്കാവുന്ന ടാബ്ലറ്റും പുറത്തിറക്കാനൊരുങ്ങുന്നു. സൗത് കൊറിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത ശരിയാണെങ്കില്‍ അടുത്തയാഴ്ച ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ ടാബ്ലറ്റ് അവതരിപ്പിക്കും.

മധ്യഭാഗം 90 ഡിഗ്രിയില്‍ മടക്കാവുന്ന ടാബ്ലറ്റ് ആയിരിക്കും ഇത്. താഴ്ഭാഗം കീപാഡ് ആയും മുകള്‍ഭാഗം സ്‌ക്രീന്‍ ആയും ഉപയോഗിക്കാന്‍ കഴിയും. അതായത് ഒരു കൊച്ചു ലാപ്‌ടോപായി ഈ ടാബ്ലറ്റ് ഉപയോഗിക്കാന്‍ കഴിയും.

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണിനു പിന്നാലെ മടക്കാവുന്ന ടാബ്ലറ്റും

ടാബ്ലറ്റിന്റെ സാങ്കേതിക വിദ്യ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെങ്കിലും വിപണിയില്‍ അടുത്ത വര്‍ഷം അവസാനം മാത്രമെ എത്തുകയുള്ളു എന്നാണ് കരുതുന്നത്. മാത്രമല്ല, 2015-ഓടെ ബെന്‍ഡബിള്‍ ഡിസ്‌പ്ലെ ഉപകരണങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബെന്‍ഡബിള്‍ ടാബ്ലറ്റിനേക്കാള്‍ സാംസങ്ങ് ഗാലക്‌സി S5 ആയിരിക്കും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ പ്രധാന ആകര്‍ഷണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot