ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഇരട്ടിയാക്കുന്ന സങ്കേതവുമായി സാംസങ്...!

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ബാറ്ററി ചോര്‍ച്ച. എന്നാല്‍ സാംസങിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് എനര്‍ജി ലാബ് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ ശേഷി വര്‍ധിപ്പിക്കാനുളള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചതായി അവകാശപ്പെടുന്നു.

ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഇരട്ടിയാക്കുന്ന സങ്കേതവുമായി സാംസങ്..!

നിലവിലെ ബാറ്ററിക്കുളളിലെ സിലിക്കണ്‍ അയേണ്‍ പാളികള്‍ക്കിടയില്‍ ഗ്രാഫീന്‍ പുരട്ടിയ ഒരു സിലിക്കണ്‍ പാളി കൂടി ഘടിപ്പിച്ചാണ് ബാറ്ററിയുടെ ശേഷി സാംസങ് ഗവേഷകര്‍ വര്‍ധിപ്പിക്കുന്നത്.

ബാറ്ററിയുടെ ശേഷിയും ആയുസ്സും ഇരട്ടിയാക്കാന്‍ ഈ പുതിയ രീതിയിലൂടെ സാധിക്കുമെന്ന് സാംസങ് ഗവേഷകര്‍ അവകാശപ്പെടുന്നു. നിലവിലുളള ലിഥിയം അയേണ്‍ ബാറ്ററികളില്‍ ഗ്രാഫൈറ്റ് ആണ് ഉപയോഗിക്കുന്നത്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഇരട്ടിയാക്കുന്ന സങ്കേതവുമായി സാംസങ്..!

ഗ്രാഫൈറ്റിനേക്കാള്‍ നാലിരട്ടി ഊര്‍ജക്ഷമതയുളളതാണ് ഗ്രാഫീന്‍. അതിനാല്‍ ബാറ്ററിയുടെ ചാര്‍ജ് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഉരുക്കിനേക്കാള്‍ നൂറിരട്ടി ശക്തിയുളള ഗ്രാഫീനിന് മികച്ച വൈദ്യുതചാലകശേഷിയാണ് ഉളളത്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഇരട്ടിയാക്കുന്ന സങ്കേതവുമായി സാംസങ്..!

നൂറ് ശതമാനം ശുദ്ധമായ കാര്‍ബണ്‍ വക ഭേദമാണ് ഗ്രാഫീന്‍. പുതിയ സാങ്കേതികവിദ്യയുടെ പേറ്റന്റിനായി ചൈന, അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളില്‍ സാംസങ് നീക്കം ആരംഭിച്ച് കഴിഞ്ഞു.

English summary
Samsung Unveils Tech That Can Double Lithium-Ion Battery Capacity.
Please Wait while comments are loading...

Social Counting