ഏറെ വിശേഷങ്ങളുമായി 2013ല്‍ സാംസങ്ങിന്റെ പുതിയ താരം വരുന്നു

By Super
|
ഏറെ വിശേഷങ്ങളുമായി 2013ല്‍ സാംസങ്ങിന്റെ പുതിയ താരം വരുന്നു

തലക്കെട്ട് കേട്ട് കല്‍ക്കി വരുന്നതിനേക്കുറിച്ചൊന്നും ചിന്തിക്കേണ്ട. ഇവിടുദ്ദേശിച്ചത് ഒരു ഫാബ്ലെറ്റിന്റെ കാര്യമാണ്. അങ്ങനെ സാധാരണ ഒരു ഫാബ്ലെറ്റല്ല. 2012ല്‍ താരമായ സാംസങ് ഗാലക്‌സി നോട്ട് 2 ന്റെ പിന്‍ഗാമി. അതേ ഗാലക്‌സി നോട്ട് 3യുടെ വരവിനെ പറ്റിയാണ് വാര്‍ത്ത. ഈയടുത്തിടെ കൊറിയന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് സാംസങ് ഇപ്പോള്‍ ഈ മോഡലിന്റെ പണിപ്പുരയിലാണ്. 6.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍/ടാബ്ലെറ്റ് ഹൈബ്രിഡിന്റെ അവതരണം CES 2013ല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ ലഭിച്ച വാര്‍ത്തകളനുസരിച്ച് 6.3 ഇഞ്ച് ഡിസ്‌പ്ലേയും, ഉയര്‍ന്ന ബാറ്ററി ക്ഷമതയുമുള്ള മോഡലായിരിയ്ക്കും ഇത്. 5.3 ഇഞ്ച് ഡിസ്‌പ്ലേയുമായെത്തിയ ഗാലക്‌സി നോട്ട് 2 ഏതാണ്ട് 20 മില്ല്യണ്‍ വില്പന നേടിയിരുന്നു.

 

സാംസങ് ഗാലക്‌സി നോട്ട് 3 യില്‍ പ്രതീക്ഷിയ്ക്കപ്പെടുന്ന സവിശേഷതകള്‍

  • ആന്‍ഡ്രോയ്ഡ് 5.5 കീ ലൈം പൈ ഓഎസ്

  • 16 മെഗാപിക്‌സല്‍ പിന്‍ക്യാമറ, ഓട്ടോ ഫോക്കസ്

  • എല്‍ഇഡി ഫ്‌ലാഷ് & ബിഎസ്‌ഐ

  • 3 മെഗാപിക്‌സല്‍ മുന്‍ക്യാമറ

  • 32,64,128 മെമ്മറി സാധ്യതകള്‍

  • 3 ജിബി റാം

  • 4,000 mAh ലിഥിയം അയോണ്‍ ബാറ്ററി
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X