സാംസംഗ് ചാറ്റ്ഓണ്‍ ഡെസ്‌ക്ടോപിലും

Posted By: Super

സാംസംഗ് ചാറ്റ്ഓണ്‍ ഡെസ്‌ക്ടോപിലും
സാംസംഗിന്റെ ഇന്‍സ്റ്റന്റ് മെസേജിംഗ് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനായ ചാറ്റ്ഓണ്‍ ഇപ്പോള്‍ വെബിലും ലഭിക്കും. ബഡാ, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലാണ് മുമ്പ് ഇത് ലഭിച്ചിരുന്നത്.

പിസി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിയതോടെ ജിടോക്ക് ഉള്‍പ്പടെയുള്ള ഇന്‍സ്റ്റന്റ് മെസേജ് സര്‍വ്വീസുകള്‍ക്ക് സ്മാര്‍ട്‌ഫോണിലെന്ന പോലെ ഡെസ്‌ക്ടോപിലും വെല്ലുവിളി തീര്‍ത്തിരിക്കുകയാണ് ചാറ്റ്ഓണ്‍.

എസ്എംഎസുകള്‍ അയയ്ക്കാനാകുന്നതിനൊപ്പം ഗ്രൂപ്പ് ചാറ്റ്, എംഎംഎസ് എന്നിവയും ഇതിലുണ്ട്. ഡെസ്‌ക്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചും ചാറ്റ്ഓണ്‍ ഉപയോഗിക്കാനാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot