ഗൂഗിള്‍ ഗ്ലാസിന് മറുപടിയുമായി സാംസങ്ങിന്റെ ഗാലക്‌സി ഗ്ലാസ്

Posted By:

ഗൂഗിളിന്റെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസ് കുറെകാലമായി വാര്‍ത്തകളില്‍ നറഞ്ഞുനില്‍ക്കുന്നു. ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പലതവണ ഇത് പരീക്ഷിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ ഗ്ലാസിന് ഒരു എതിരാളി വരുന്നു. കഴിഞ്ഞ ദിവസം പേറ്റന്റ് ലൈസന്‍സിംഗ് സംബന്ധിച്ച് ഗൂഗിളിമായി സഹകരിക്കാനുള്ള കരാര്‍ ഒപ്പിട്ട സാംസങ്ങ് തന്നെയാണ് ഈ എതിരാളി. സാംസങ്ങിലെ ഒരു ഉയര്‍ന്ന എക്‌സിക്യുട്ടീവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗൂഗിള്‍ ഗ്ലാസിന് മറുപടിയുമായി സാംസങ്ങിന്റെ ഗാലക്‌സി ഗ്ലാസ്

സാംസങ്ങ് സ്വന്തമായി സ്മാര്‍ട് ഗ്ലാസ് നിര്‍മിക്കുകയാണെന്നും നിലവില്‍ സാംസങ്ങ് ഗാലക്‌സി ഗ്ലാസ് എന്നാണ് പേരിട്ടിരിക്കുന്നതെന്നുമാണ് ഇദ്ദേഹം പറഞ്ഞതെന്ന് കൊറിയ ടൈംസ് റിപ്പോര്‍ട് ചെയ്യുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ബെര്‍ലിനില്‍ നടക്കുന്ന IFA 2014-ല്‍ ആയിരിക്കും സ്മാര്‍ട്ഗ്ലാസ് ലോഞ്ച് ചെയ്യുക എന്നും റിപ്പോട്ടില്‍ പറയുന്നുണ്ട്.

സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ചിനു സമാനമായി സ്മാര്‍ട്‌ഫോണുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്ന ഉപകരണമായിരിക്കും സ്മാര്‍ട്ഗ്ലാസ് എന്നാണ് അറിയുന്നത്. അതായത് നോട്ടിഫിക്കേഷനുകള്‍ വായിക്കാനും കോളുകള്‍ എടുക്കാനും വീഡിയോചാറ്റിംഗിനും ഒക്കെ സാധിക്കും.

ഗൂഗിള്‍ ഗ്ലാസിനുസമാനമായ സവിശേഷതകളുള്ള സ്‌പോര്‍ട്‌സ് ഗ്ലാസിനു കഴിഞ്ഞ വര്‍ഷം സാംസങ്ങ് പേറ്റന്റ് നേടിയിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot