സാംസംഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറന്നു

Posted By: Staff

സാംസംഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറന്നു

ഇസ്റ്റോര്‍ എന്ന പേരില്‍ സാംസംഗ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചു. മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്, ആക്‌സസറികള്‍ എന്നീ സാംസംഗ് ഉത്പന്നങ്ങളെല്ലാം സ്റ്റോര്‍ വഴി വാങ്ങാം. നിലവില്‍ ഇസ്റ്റോര്‍ സൈറ്റിന്റെ ബീറ്റാ വേര്‍ഷനാണ് പ്രവര്‍ത്തിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, കറന്‍സി എന്നിങ്ങനെ ഏത് രീതിയിലും പണമടയ്ക്കാം. എംആര്‍പിയേക്കാളും കുറഞ്ഞ വിലയാണ് ഈ സ്റ്റോറിലെ ഉത്പന്നങ്ങള്‍ക്ക് എന്നൊരു പ്രത്യേകത കൂടിയുണ്ട്. എന്നാല്‍ മറ്റ് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരായ ലെറ്റ്‌സ്‌ബൈ, ഫഌപ്കാര്‍ട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വിലക്കുറവ് ഇവിടെയില്ല.

എന്തായാലും പുതിയ സ്റ്റോര്‍ കൂടി വരുന്നതോടെ ഉത്പന്നങ്ങളേയും വിലയേയും താരതമ്യം ചെയ്ത് മികച്ച ഉത്പന്നം തെരഞ്ഞെടുക്കാന്‍ സാധിക്കും. ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറും ഇമെയില്‍ വിലാസവും സാംസംഗ് ഇസ്റ്റോര്‍ നല്‍കുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot