9,999 രൂപയ്ക്ക് സാന്‍ഡിസ്‌കിന്റെ 128 ജി.ബി. മെമ്മറി കാര്‍ഡ്

Posted By:

അടുത്തിടെ ഇറങ്ങിയ സാംസങ്ങ് ഗാലക്‌സി എസ് 5, എച്ച്.ടി.സി. വണ്‍ M8 എന്നീ ഫോണുകളില്‍ 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ് ഉള്ളത്. എന്നാല്‍ ഇത്രയും ശേഷിയുള്ള മൈക്രോ എസ്.ഡി. കാര്‍ഡുകള്‍ ഇതുവരെ വിപണിയില്‍ എത്തിയിരുന്നില്ല.

9,999 രൂപയ്ക്ക് സാന്‍ഡിസ്‌കിന്റെ 128 ജി.ബി. മെമ്മറി കാര്‍ഡ്

ഇപ്പോള്‍ പ്രമുഖ മെമ്മറി കാര്‍ഡ് നിര്‍മാതാക്കളായ സാന്‍ഡിസ്‌ക് 128 ജി.ബി. സ്‌റ്റോറേജ് ശേഷിയുള്ള മെമ്മറി കാര്‍ഡ് പുറത്തിറക്കി. 9,999 രൂപയാണ് സാന്‍ഡിസ്‌ക് അള്‍ട്ര മെക്രോ SDXC UHS-- 1 എന്ന കാര്‍ഡിന്റെ വില. ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള മെമ്മറി കാര്‍ഡും ഇതുതന്നെ.

ഫെബ്രുവരിയില്‍ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാന്‍ഡിസ്‌ക് മെമ്മറി കാര്‍ഡ് അവതരിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ലോഞ്ച് ചെയ്യുന്നത്.

സാധാര മെമ്മറികാര്‍ഡിനേക്കാളും ഇരട്ടി വേഗത ലഭിക്കുന്ന 128 ജി.ബി. കാര്‍ഡില്‍ 16 മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഫുള്‍ HD വീഡിയോ സ്‌റ്റോര്‍ ചെയ്യാം. കൂടാതെ 7500 പാട്ടുകള്‍, 3200 ഫോട്ടോകള്‍, 125 ആപ്ലിക്കേഷനുകള്‍ എന്നിവയും സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot