Home
News

SAP ലാബ്‌സ് ഇന്ത്യ എം.ഡി രാജിവച്ചു; ഇന്‍ഫോസിസില്‍ ചേരാനെന്ന് അഭ്യുഹം

By Bijesh

മുന്‍ എസ്.എ.പി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ വിശാല്‍ സിക്കയെ ഇന്‍ഫോസിസ് സി.ഇ.ഒ ആയി നിയമിച്ചതിനു പിന്നാലെ SAP ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ അനിര്‍ബന്‍ ഡെ രാജിവച്ചു. ഇന്‍ഫോസിസിലേക്കു ചേക്കേറുന്നതിനു വേണ്ടിയാണ് ഡെയുടെ രാജി എന്ന് അഭ്യൂഹമുണ്ട്.

SAP ലാബ്‌സ് ഇന്ത്യ എം.ഡി രാജിവച്ചു; ഇന്‍ഫോസിസില്‍ ചേരാനെന്ന് അഭ്യുഹം

ഇന്‍ഫോസില്‍ കൂടുതല്‍ കഴിവുള്ളവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാനാണ് വിശാല്‍ സിക്കയുടെ തീരുമാനമെന്ന് സൂചനയുണ്ട്. തനിക്ക് ഒത്തുപോകാന്‍ കഴിയുന്നവരായിരിക്കണം ഈ വ്യക്തികള്‍ എന്നും സിക്കയ്ക്ക് ആഗ്രഹമുണ്ട്.

അതേസമയം SAP വിടുമ്പോള്‍ അവരുമായി സിക്ക ചില കാരുകള്‍ ഉണ്ടാക്കിയിരുന്നു. ഇതുപ്രകാരം നിശ്ചിത കാലത്തേക്ക് മുന്‍ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരെയോ ക്ലൈന്റുകളേയും പുതിയ സ്ഥാപനത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരം കരാറുകള്‍ക്ക് നിയമപരമായി വലിയ സാധുതയില്ല എന്നും പറയപ്പെടുന്നു.

എന്തായാലും അനിര്‍ബന്‍ ഡെ കമ്പനിയില്‍ ചേരുന്നതു സംബന്ധിച്ച അഭ്യുഹത്തെ കുറിച്ച് ഇന്‍ഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡെ SAP ലാബ്‌സ് ഇന്ത്യ മാനേജിംഗ് ഡയരക്ടറായി നിയമിതനായത്. 2008 മുതല്‍ അദ്ദേഹം കമ്പനിയില്‍ ഉണ്ടായിരുന്നു.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X