ശനിക്ക് ചുറ്റുമുള്ള വളയങ്ങള്‍ അപ്രത്യക്ഷമാകുന്നു; ശാസ്ത്രലോകത്തിന് അമ്പരപ്പ്!
സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ നിന്ന് ശനിയെ വേറിട്ടതാക്കുന്നത് അതിന് ചുറ്റുമുള്ള വളയങ്ങളാണ്. തിളക്കമുള്ള ഈ വളയങ്ങള്‍ ഏകദേശം 280000 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. ഇവയ്ക്ക് നിരനിരയായി ആറ് ഭൂമികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നും ശനിയെ ഈ നിലയ്ക്ക് കാണാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ശാസ്ത്രലോകം. ശനിക്ക് ചുറ്റുമുള്ള വളയങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ഇവ നഷ്ടപ്പെടുന്നത്
ശാസ്ത്രജ്ഞന്മാര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് ഇവ നഷ്ടപ്പെടുന്നത്. സെക്കന്റില്‍ പതിനായിരം കിലോമീറ്റര്‍ അപ്രത്യക്ഷമാകുന്നുണ്ടെന്നാണ് കണക്ക്.

പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്.
ഐസ്, പാറ എന്നിവ കൊണ്ടാണ് വളയങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളേറ്റും ഉല്‍ക്കകളിടിച്ചും ഇതിന് നാശമുണ്ടാകാറുണ്ട്. ഇത്തരം ഭാഗങ്ങളാണ് ഇപ്പോള്‍ പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്.

വളയങ്ങള്‍
ശനിയുടെ ചുറ്റുമുളള വളയങ്ങള്‍ പൊഴിഞ്ഞുവീഴുന്നതായി കണ്ടെത്തയിത് 1980-ല്‍ ആണ്. നാസയുടെ വൊയേജറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കണ്ടെത്തല്‍. വളയങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകാന്‍ ഏകദേശം 300 മില്ല്യണ്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടി. എന്നാല്‍ 2017-ല്‍ ശനിയിലിറങ്ങിയ കാസ്സിനി നല്‍കിയ ചിത്രം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി. ഇത് അനുസരിച്ച് വളയങ്ങള്‍ 100 മില്യണ്‍ വര്‍ഷങ്ങള്‍ കൂടി മാത്രമേ നിലനില്‍ക്കൂ.

ശാസ്ത്രജ്ഞര്‍ പറയുന്നു.
ശനി രൂപപ്പെട്ട കാലത്ത് അതിന് ചുറ്റും വളയമുണ്ടായിരുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏകദേശം 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശനി രൂപപ്പെട്ടത്. വളയങ്ങളുണ്ടായിട്ട് 100-200 മില്യണ്‍ വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ചില ദിനോസറുകളെക്കാള്‍ ചെറുപ്പമാണ് ശനിക്ക് ചുറ്റുമുള്ള വളയങ്ങളെന്ന് സാരം.

ഉപരിതലത്തില്‍ വീണ്
ശനിയുടെ വളയങ്ങളെ കുറിച്ചുള്ള പഠനത്തിനിടെയാണ് എന്‍സെലാഡസ് കണ്ടെത്തിയത്. ശനിയുടെ ഉപഗ്രഹമാണ് എന്‍സെലാഡസ്. ഇത് സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഉപഗ്രഹമാണ്. ഇതില്‍ നിന്ന് നിരന്തരം വായുവും പൊടിപടലങ്ങളും പുറത്തേക്ക് പ്രവഹിക്കുന്നുണ്ട്. ഇതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഇതില്‍ കുറച്ചുഭാഗം എന്‍സെലാഡസിന്റെ ഉപരിതലത്തില്‍ വീണ് മഞ്ഞായി ഉറയുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നോക്കിയിരിക്കാം.
ഇതുപോലുള്ള നിരവധി ശാസ്ത്രരഹസ്യങ്ങള്‍ ശനിയുടെ വളയത്തെ ചുറ്റുപ്പറ്റിയുണ്ടാകാം. അത് അറിയുന്നതിന് വേണ്ടി നമുക്ക് ശനിയിലേക്കും ആ വളയങ്ങളിലേക്കും നോക്കിയിരിക്കാം.


Click it and Unblock the Notifications








