ഇന്ത്യക്കാരനായ സത്യ നഡെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ!!!

Posted By:

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ഇന്ത്യക്കാരനായ സത്യ നഡെല്ല തെരഞ്ഞെടുക്കപ്പെട്ടെന്നു സൂചന. ഒരാഴ്ചയ്ക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സ് ബിസിനസ് പ്രസിഡന്റായ സത്യ നഡെല്ലയുടെ പേര് സി.ഇ.ഒ സ്ഥാനത്തേക്ക് ആദ്യം മുതല്‍ക്കുതന്നെ പറഞ്ഞു കേട്ടിരുന്നു.

ബ്ലൂംബര്‍ഗ് ആണ് ഒരു ടെക്‌നോളജി വെബ്‌സൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത പുറത്തുവിട്ടത്. മൈക്രോസോഫ്റ്റ് സ്ട്രാറ്റജി തലവന്‍ ടോണി ബേറ്റ്‌സ്, ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമാല നോകിയയുടെ തലവന്‍ സ്റ്റീഫന്‍ എലൊപ് എന്നിവരെ മറികടന്നാണ് നാല്‍പത്തിയേഴുകാരനായ സത്യക്ക് നറുക്ക് വീണത്. അതോടൊപ്പം മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സിനെ മാറ്റാനും ബോര്‍ഡില്‍ ആലോചന നടക്കുന്നുണ്ടെന്നും ബ്ലൂംബര്‍ഗ് പറയുന്നു.

ഹൈദ്രാബാദില്‍ ജനിച്ച സത്യ 1992 മുതല്‍ മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കമ്പനിയില്‍ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന നേട്ടങ്ങളുമാണ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ കാരണമായത്.

എന്തായാലും വാര്‍ത്ത സത്യമായാല്‍ മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സി.ഇ.ഒ ആയി സത്യ നഡെല്ല ചുമതലയേല്‍ക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുത്തുന്നു. ആരാണ് സത്യ നഡെല്ല എന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവും സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഇന്ത്യക്കാരനായ സത്യ നഡെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot