വാട്ട്‌സ് അപ്പിന് സൗദിയില്‍ വിലക്ക്.

Posted By: Arathy

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് അപ് മൊബൈല്‍ മെസഞ്ചറിന് സൗദിയില്‍ വിലക്ക്. ജനങ്ങളുടെ ഇടയില്‍ പ്രശസ്തമായ 'വാട്ട്‌സ് അപ് ' നിരോധിക്കുവാനുള്ള നീക്കങ്ങള്‍ തുടങ്ങി. ടെലികോം റെഗുലേറ്റര്‍ മുന്നോട്ടു വച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് വാട്ട്‌സ് അപ് നിര്‍ത്തലാക്കുന്നത്. ഇതിനായി ഒരാഴ്ച്ചത്തെ സമയമാണ് വാര്‍ട്ട് അപ്പിന് നല്‍ക്കിരിക്കുന്നത്.

പുതിയ ഉപകരണങ്ങളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വാട്ട്‌സ് അപ്പിന് സൗദിയില്‍ വിലക്ക്.

ഈ മാസം വാര്‍ട്ട് അപ് മെസഞ്ചറിന് സമാനമായ വൈബര്‍ ആപ്ലിക്കേഷന്‍ സൗദിയിലെ കമ്മ്യൂണികേഷന്‍ ആന്‍ഡ് ഇന്‍ഫോര്‍ മേഷന്‍ ടെക്‌നോളജി നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് വാര്‍ട്ട് അപ്പിന്റെ ഉപരോധനവും. സര്‍ക്കാറിന്റെ നിരീക്ഷണ വലയില്‍ ആകുവാന്‍ മെസഞ്ചറും, വാര്‍ട്ട് അപ്പും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് സൗദി ഈ കടുത്ത നടപ്പടി സ്വീകരിച്ചിരിക്കുന്നത്‌. അതുമാത്രമല്ല ഈ കാരണം കൊണ്ട് ടെലികോം കമ്പനികള്‍ നഷ്ടത്തിലാണ് പോകുന്നത്.

വാര്‍ട്ട് അപ്പിന് പുറക്കേ സ്‌കൈപും നിരോധനത്തില്‍ പെടുമെന്ന് വാര്‍ത്തകളുണ്ട്. ഇവ സൗദി ടെലികോം നിയമങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ ജൂലൈ ഒന്‍പതിനു മുന്‍പ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. സ്വദേശീവല്‍ക്കരണത്തോടു കൂടി സൗദിയിലെ നിയമ നടപ്പടികള്‍ ഒന്നുകൂടി ബലപ്പെട്ടിട്ടുണ്ട്.

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot