ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഉപയോക്താക്കളുള്ള രാജ്യം സൗദി അറേബ്യ

Posted By:

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യം സൗദിഅറേബ്യയാണെന്ന് പിയര്‍ റീച്ചിന്റെ പഠന റിപ്പോര്‍ട്. സൗദിയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 32 ശതമകാനവും സ്ഥിരമായി ട്വിറ്റര്‍ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തല്‍.

അതേസമയം ഏറ്റവും കുറവ് ട്വിറ്റര്‍ ഉപയോക്താക്കളുള്ള രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ സ്ഥാനം. ഏകദേശം ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഇന്ത്യയില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത്. പട്ടികയില്‍ 21-ാം സ്ഥാനത്താണ് ഇന്ത്യ.

ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഉപയോക്താക്കളുള്ള രാജ്യം സൗദി

അതേസമയം ട്വിറ്ററിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന യു.എസ് ട്വിറ്റര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്താണ്. പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള രാജ്യങ്ങളൊന്നും ഇംഗ്ലീഷ് ഔദ്യോഗികഭാഷയായ രാജ്യങ്ങളല്ല എന്നതും പ്രത്യേകതയാണ്. ഇന്തോനേഷ്യ, സ്‌പെയിന്‍, വെനസ്വല, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ ഉള്ളത്.

ഒന്നും രണ്ടും സ്ഥാനത്തുള്ള സൗദി അറേബ്യയിലും ഇന്തോനേഷ്യയിലും ഭൂരിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഇല്ല എന്നതും പ്രത്യേകതയാണ്. മൊബൈല്‍ ഇന്റര്‍നെറ്റിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

അതേസമയം ഇന്ത്യക്കു പുറമെ നൈജീരിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും ട്വിറ്റര്‍ ഉപയോഗം കുറവാണ്. ചൈനയില്‍ ട്വിറ്റര്‍ നിരോധിച്ചിരിക്കുന്നതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പിയര്‍ റീച്ചിന്റെ സര്‍വെ റിപ്പോര്‍ട് പ്രകാരം ഏറ്റവും ട്വിറ്റര്‍ ഉപയോക്താക്കള്‍ കൂടുതലുള്ള പത്തു രാജ്യങ്ങളുടെ പട്ടിക ഇവിടെ കൊടുക്കുന്നു.: 1. സൗദി അറേബ്യ, 2. ഇന്തോനേഷ്യ, 3. സ്‌പെയിന്‍, 4. വെനസ്വല, 5. അര്‍ജന്റീന, 6. യു.കെ., 7. നെതര്‍ലന്റ്‌സ്, 8. യു.എസ്., 9. ജപ്പാന്‍, 10. കൊളംബിയ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot