ഇനി ലാപ്‌ടോപ്പുകള്‍ കണ്ണുകള്‍ കൊണ്ട് നിയന്ത്രിക്കുന്ന കാലം

Posted By:

ഇനി ലാപ്‌ടോപ്പുകള്‍ കണ്ണുകള്‍ കൊണ്ട് നിയന്ത്രിക്കുന്ന കാലം

ടച്ച് സ്‌ക്രീനുകളുള്ള ലാപ്‌ടോപ്പുകള്‍ക്കും ഹാന്‍ഡ്‌സെറ്റുകള്‍ക്കും ആവശ്യക്കാരെറേയാണ്.  ഈ സൗകര്യമുള്ള ഗാഡ്ജറ്റുകള്‍ ഏറെ ഇറങ്ങുകയും ചെയ്തു.  പതുക്കെ ജെസ്റ്ററുകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന ഗാഡ്ജറ്റുകള്‍ വന്നു തുടങ്ങുകയും ചെയ്തു.  ആംഗ്യങ്ങള്‍ക്കൊണ്ട് ഇവയെ നിയന്ത്രിക്കാം എന്നത് ആളുകളില്‍ സ്വാഭാവികമായും താല്‍പര്യം ഉണര്‍ത്തി.

പറഞ്ഞാലല്‍ അനുസരിക്കുന്ന ഗാഡ്ജറ്റുകളും വന്നു തുടങ്ങി.  പ്രത്യേകിച്ച് ഒരു അധ്വാനവും ഇല്ലാത്ത കാര്യമാണല്ലോ വര്‍ത്തമാനം പറയുക എന്നത്.  നമ്മള്‍ വെറുതെയിരുന്നുകൊണ്ട് പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന ഉപകരണങ്ങള്‍ എന്നത് ചില്ലറ കാര്യമല്ലല്ലോ.

ഇപ്പോഴിതാ നോട്ടം കൊണ്ടും കമ്പ്യൂട്ടറുകളും ഫോണുകളും നിയന്ത്രിക്കാം അത്രെ.  ടോബി ആണ് ഈ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.  ഐ ട്രാക്കിംഗ് എന്നാണ് ഇത് അറിയപ്പെടുക.  വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകളിലാണ് തല്‍ക്കാലം ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.

സാധാരണ നമ്മള്‍ സ്‌ക്രീനില്‍ നോക്കി കാര്യങ്ങള്‍ കാണുകയാണ് ചെയ്യുന്നത്.  കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ കാഴ്ചയ്ക്ക് വളരെ വലിയ പങ്കാണ് ഉള്ളത്.  എന്നാല്‍ ഇവിടെ വെറുതെ കാര്യങ്ങള്‍ കാണുകയല്ല.  മറിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് തന്നെ കണ്ണുകൊണ്ടു തന്നെയാണ്.

സ്പര്‍ശനവും കാഴ്ചയും ഒന്നിച്ചു കൂടിയുള്ള ഒരു സാങ്കേതികവിദ്യാണ് ടോബി വികസിപ്പിച്ചെടുത്തിരിക്കുന്നത്.  ഉദാഹരണത്തിന്, ഒരു ടൈല്‍ ലോഞ്ച് ചെയ്യുന്ന കാര്യം പരിഗണിക്കാം.  ആദ്യം ലോഞ്ച് ചെയ്യേണ്ട ടൈല്‍ തിരഞ്ഞെടുക്കുക.  ശേഷം വിന്‍ഡോസ് കീ അമര്‍ത്തി പിടിച്ചു കൊണ്ട് തിരഞ്ഞെടുത്ത ടൈലില്‍ നോക്കികൊണ്ട് കീ വിടുക.

വെറുതെ നോക്കുന്നതിനു പകരം കണ്ണുകൊണ്ട് ഒരു പ്രവൃത്തി നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല.  എന്നാല്‍ ഉപയോഗിച്ച് ശീലമായി കഴിഞ്ഞാല്‍ ഇത് എളുപ്പമാകും എന്നു പ്രതീക്ഷിക്കാം.

ഉപയോക്താവിന്റെ കണ്ണിലേക്ക് ഇന്‍ഫ്രാറെഡ് രശ്മികളെ കടത്തി വിട്ടാണ് ഈ പുതിയ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.  കണ്ണിലെ റെറ്റിനയിലെ റിഫഌക്റ്റീവി പോയിന്റും, കോര്‍ണിയയിലെ തിളക്കവും ഒപ്പിയെടുക്കാന്‍ ഇവിടെ രണ്ട് ഐആര്‍ ക്യാമറകള്‍ ഉപയോഗപ്പെടുത്തും.

ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിന് എത്ര വില നല്‍കേണ്ടി വരും എന്ന് തല്‍ക്കാലം ഒരു സൂചനയും ഇല്ല.  ഏതായാലും ഈ പുതിയ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തുന്നത് ഒരു പുതുമയുള്ള അനുഭവം തന്നെയായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot