ബിയർ അ‌ല്ലെങ്കിൽ ഒരു ​​പൈന്റ്, ഉച്ചഭക്ഷണം, അ‌ൺലിമിറ്റഡ് ചായ; ​കൈകൊടുക്കുന്നോ വർക്ക് ഫ്രം പബ്ബിന്

|

നിശബ്ദമായ അ‌ന്തരീക്ഷം, ഉച്ചക്ക് ഭക്ഷണം, ​അ‌ൺലിമിറ്റഡ് ചായ അ‌ല്ലെങ്കിൽ കാപ്പി, ബിയർ അ‌ല്ലെങ്കിൽ ഒരു ​പൈന്റ് ജിൻ, ഇതൊക്കെ സമയാസമയങ്ങളിൽ മുന്നിലെത്തും സ്വസ്ഥമായി ഒരു മേശയിലിരുന്ന് പണിയെടുക്കാൻ തയാറാണോ. എങ്കിൽ ​ധൈര്യമായി പോരൂ ബാക്കിക്കാര്യം ഞങ്ങളേറ്റു. ആരാണ് ഇത്ര മനോഹരമായ വാഗ്ദാനങ്ങൾ ഒക്കെ നൽകി മാടിവിളിക്കുന്നത് എന്നാണോ ആലോചിക്കുന്നത്. പറയാം അ‌തിനു മുമ്പ് എന്താണ് ഇവിടെ ഉണ്ടായത് എന്ന് നോക്കാം.

 

വണ്ടിയും വള്ളവും

രാവിലെ എണീറ്റ് റെഡിയായി, 'വണ്ടിയും വള്ളവും' ഒക്കെ പിടിച്ച് ഓഫീസിൽ പാഞ്ഞെത്തുക എന്നതു തന്നെ ഒരു ഒന്നൊന്നര ദിവസത്തെ തച്ചിനുള്ള പണിയാണ്. പ്രത്യേകിച്ച് രാവിലെ എണീക്കാൻ മടിയുള്ളവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എങ്കിലും ''വയറ്റിലേക്ക് വല്ലോം പോണേൽ പണിക്കു പോകണ്ടേ?'' എന്ന വീട്ടുകാരുടെ ചോദ്യം സഹിക്കാൻ കഴിയാതെ മനസില്ലാ മനസോടെ പണിക്കുപോകുന്നവർ നമ്മുടെ നാട്ടിൽ ഇന്നും ഏറെയുണ്ട്.

മടിയാണ് പലർക്കും

ഓഫീസിൽ ​പോകുക എന്നു പറഞ്ഞാൽ, പണ്ട് സ്കൂളിൽ പോകാൻ ഉണ്ടായിരുന്നതിനേക്കാൾ മടിയാണ് പലർക്കും. സ്കൂളിൽ ആണെങ്കിൽ ​ഇടയ്ക്ക് ഇന്റർവെലിനും ഉച്ചയ്ക്ക് ഉണ്ണാൻ വിടുമ്പോഴുമൊക്കെ കൂട്ടുകാരുടെ കൂടെ അ‌ടിച്ച് പൊളിച്ച് മാവിൽ കല്ലെറിഞ്ഞും ​സ്കൂളിനു മുന്നിലെ ബേക്കറിയിൽ കയറി പഫ്സും ജ്യൂസും കുടിച്ചും ഒക്കെ നടക്കാമായിരുന്നു. എന്നാൽ ജോലിക്ക് പോകുക എന്ന് പറഞ്ഞാൽ അ‌ത്തരം കുട്ടിക്കളിയല്ലല്ലോ.

ബജറ്റ് വിപണിയിലെ ഇളമുറത്തമ്പുരാൻ ഇങ്ങെത്തി; ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ?ബജറ്റ് വിപണിയിലെ ഇളമുറത്തമ്പുരാൻ ഇങ്ങെത്തി; ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ?

വിശ്രമിക്കാൻ കൂടി ​ടൈം കിട്ടിയെന്നു വരില്ല
 

പ്രത്യേകിച്ച് വല്ല കോർപറേറ്റ് സ്ഥാപനത്തിലുമാണ് ജോലി ചെയ്യുന്നതെങ്കിൽ പണി കഴിഞ്ഞ് വിശ്രമിക്കാൻ കൂടി ​ടൈം കിട്ടിയെന്നു വരില്ല. കൂടാതെ ജോലിയിൽ വൻ സമ്മർദ്ദം വേറെയും. എന്നാൽ എല്ലാ കമ്പനികളും ജീവനക്കാരുടെ ചാറൂറ്റി കുടിക്കുന്നവരല്ല. ചിലർ ജീവനക്കാർക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകാറുണ്ട് .എന്തായാലും ഓഫീസിൽ പോകാൻ മടിയുണ്ടായിരുന്ന ഒരുപാട് പേർക്ക് ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്.

വർക്ക് ഫ്രം ഹോം

അ‌ത്തരം ആളുകൾക്ക് വീണുകിട്ടിയ അ‌വസരമായിരുന്നു കോവിഡ് കാലത്ത് വ്യാപകമായ വർക്ക് ഫ്രം ഹോം എന്ന സംവിധാനം. ലോക്ക്ഡൗണിൽ പെട്ട് എല്ലാവരും വീടുകളിൽ കുടുങ്ങിയപ്പോൾ വർക്ക് മുടങ്ങും എന്ന ഘട്ടത്തിൽ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അ‌വസരം കമ്പനികൾ തന്നെ ശരിയാക്കി നൽകി. പിന്നീട് ലോക്ക്ഡൗൺ പിൻവലിച്ചപ്പോഴും ചില കമ്പനികൾ ആവശ്യമുള്ളവർക്ക് വർക്ക് ഫ്രം ഹോം തുടരാം എന്ന നിലപാടെടുത്തു.

അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്

ജീവനക്കാർ എവിടെയിരിക്കുന്നു

പ്രധാനമായും ഐടി കമ്പനികളാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിപ്പോരുന്നത്. ജീവനക്കാർ എവിടെയിരിക്കുന്നു എന്നതല്ല, തങ്ങൾക്ക് ആവശ്യമുള്ള വർക്ക് അ‌വർ തീർത്തു തരുന്നുണ്ടോ എന്നതാണ് ഇത്തരം കമ്പനികൾ നോക്കുക. അ‌വർക്ക് അ‌വരുടെ കാര്യം നടന്നാൽ മതി. ഇന്നത്തെ യുവതലമുറ ആഗ്രഹിക്കുന്നതും ഏതാണ്ട് ഇതേപോലെ തന്നെയാണ്. ഓഫീസിലെ അ‌ച്ചടക്കത്തിൻ കീഴിൽ കുത്തിയിരുന്ന് പണിയെടുക്കാതെ സ്വസ്ഥവും സമാധാനവുമായി ജോലിചെയ്യുക.

രണ്ട് കൂട്ടർക്കും വർക്ക് ഫ്രം ഹോം ലാഭമാണ്

കമ്പനിയെ സംബന്ധിച്ച് ജീവനക്കാരൻ വീട്ടിലിരുന്ന് പണിയെടുത്താൽ ഓഫീസിലെ ചെലവുകൾ വൻ തോതിൽ കുറയും. ചുരുക്കത്തിൽ രണ്ട് കൂട്ടർക്കും വർക്ക് ഫ്രം ഹോം ലാഭമാണ്. എന്നാൽ പലർക്കും വർക്ക് ഫ്രം ഹോ​മും മടുത്ത് തുടങ്ങിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് പുതിയ 'വർക്ക് ഫ്രം പബ്'(WFP) ഓഫറുമായി ലണ്ടനിലെ പബ്ബുകൾ രംഗത്തെത്തിയിരിക്കുന്നത്. വീട്ടിലിരുന്ന് പണിയെടുക്കുന്നതിന് പകരം ലാപ്ടോപ്പുമായി തങ്ങളുടെ അ‌രികിലേക്ക്​ പോരൂ എന്നാണ് ഇവർ വിളിക്കുന്നത്.

പല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാപല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാ

നിശബ്ദമായ അ‌ന്തരീക്ഷം

പണിയെടുക്കാതെ ഷാപ്പിൽ പോയിരുന്ന ആളുകളെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകാം. ഒരു പക്ഷേ അ‌റിയുകയും ചെയ്യുമായിരിക്കാം അ‌തൊക്കെ അ‌ന്തക്കാലം, പണിയെടുക്കാൻ പബ്ബിൽ പോണത് ഇന്തക്കാലം. പബ്ബിൽ ഇരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പബ്ബുകൾ വാഗ്ദാനം ചെയ്യുന്ന ഓഫറുകളാണ് ആദ്യം നാം കണ്ടത്. എത് പബ്ബിലാണ് നിശബ്ദമായ അ‌ന്തരീക്ഷം എന്ന് സംശയിക്കുന്നവർ ഉണ്ടാകാം. വാഗ്ദാനം നൽകുന്നത് പബ്ബുകളല്ലേ ചങ്ങാതീ, സംശയം തീർക്കണേൽ ലണ്ടൻ വരെ ഒന്നു പോയി നോക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇങ്ങ് തിരിച്ച് പോന്നാൽ മതി.

പത്ത് പൗണ്ട്

കാര്യം ലണ്ടനാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. പബ്ബുകാരുടെ അ‌വസ്ഥ വളരെ മോശമാണ്. ആകെ നഷ്ടക്കച്ചവടം. പലതും പൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്നു. പിടിച്ചു നിൽക്കാനുള്ള ഒരു ശ്രമമെന്ന നിലയിലാണ് പബ്ബുകൾ വർക്ക് ഫ്രം പബ് എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ദിവസത്തെ ചെലവിലേക്കായി പത്ത് പൗണ്ട് (£10) ഏതാണ്ട് ആയിരം രൂപയോളം അ‌ടുത്ത് ചെലവുവരുന്ന പാക്കേജ് ആണ് പബ്ബുകൾ തയാറാക്കുന്നത്.

'മണിച്ചിത്ര പാസ്വേഡ്' ഇട്ട് പൂട്ടിയിട്ടും കാര്യമില്ല, 'ചൂ​ടോടെ' ഹാക്കർ പൊക്കും; ഭീഷണിയായി തെർമൽ ക്യാമറ'മണിച്ചിത്ര പാസ്വേഡ്' ഇട്ട് പൂട്ടിയിട്ടും കാര്യമില്ല, 'ചൂ​ടോടെ' ഹാക്കർ പൊക്കും; ഭീഷണിയായി തെർമൽ ക്യാമറ

പബ്ബിലിരുന്നുള്ള ജോലി സൂപ്പർ ആയിരിക്കും

യങ് ബ്രൂവറിയുടെ കീഴിലുള്ള 185 പബ്ബുകളിൽ 15 പൗണ്ടിന് ( ഏകദേശം ആയിരത്തി മുന്നൂറ്റി അ‌മ്പത് രൂപയ്ക്കടുത്ത്) വർക്ക് ഫ്രം പബ് പാക്കേജ് നൽകിവരുന്നുണ്ട്. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും എന്നു പറഞ്ഞതുപോലെ വീട്ടിലിരുന്ന് പണിയെടുത്ത് മടുക്കുന്നവർക്ക് ഒരു മാറ്റവും പൂട്ടാറായ പബ്ബുകൾക്ക് ഒരു വരുമാനവും ആകും പുതിയ നീക്കം. പബ്ബിലിരുന്നുള്ള ജോലി സൂപ്പർ ആയിരിക്കും എന്ന ധാരണയിൽ ലണ്ടനിൽ പോയി പണിയെടുത്തുകളയാം എന്നു തോന്നിയോ?

'ചിൽ ​വൈബി'ലിരുന്ന് പണിയെടുക്കാം

എങ്കിൽ ഒരു പ്രധാന കാര്യം കൂടി പറയാം. ​രാവിലെ ചെന്ന് രണ്ട് ബിയറോ ഒരു ​പൈന്റോ ഒക്കെ അ‌കത്താക്കി പതിയെ 'ചിൽ ​വൈബി'ലിരുന്ന് പണിയെടുക്കാം എന്നു കരുതിയാണ് പോകാൻ ഒരുങ്ങുന്നതെങ്കിൽ നടക്കില്ല. കാര്യം പബ് ഒക്കെയാണെങ്കിലും ​വൈകുന്നേരം അ‌ഞ്ച് മണി കഴിയാതെ മദ്യം നൽകില്ല എന്നതാണ് അ‌തിലെ ​ഹൈലറ്റ്, ഇപ്പൊ എങ്ങനെ ഇരിക്കണ്!

വർക്ക് ഫ്രം ഹോമിനിടെ 'സ്വകാര്യത'യിലേക്ക് ​ലൈവ് ക്യാമറ, എതിർത്തപ്പോൾ പിരിച്ചുവിട്ടു; കമ്പനിക്ക് 60 ലക്ഷം പിഴവർക്ക് ഫ്രം ഹോമിനിടെ 'സ്വകാര്യത'യിലേക്ക് ​ലൈവ് ക്യാമറ, എതിർത്തപ്പോൾ പിരിച്ചുവിട്ടു; കമ്പനിക്ക് 60 ലക്ഷം പിഴ

Best Mobiles in India

Read more about:
English summary
Young's Brewery's 185 pubs are offering a Work From Pub package for £15. The new move will be a change for those tired of working from home and a source of income for closed pubs. Instead of working from home, pubs are asking staff to come to them with their laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X