കാർഡില്ലാതെ എ.റ്റി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ സൗകര്യമൊരുക്കി എസ്.ബി.ഐ

|

ഉപയോക്താക്കൾക്കായി എ.റ്റി.എമ്മിൽ നിന്നും കാർഡില്ലാതെ പണം പിൻവലിക്കാൻ സൗകര്യമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യോനോ എന്ന ഇന്റർനെറ്റ് ബാങ്കിംഗ് ആപ്പിലൂടെയാണ് പുതിയ സേവനമൊരുക്കിയിരിക്കുന്നത്. എങ്ങനെയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്ന് അറിയാം. തുടർന്നു വായിക്കൂ...

 

ഇന്റർനെറ്റ് ബാങ്കിംഗ്

ഇന്റർനെറ്റ് ബാങ്കിംഗ്

എസ്.ബി.ഐഎസ്.ബി.ഐ

യോനോ ആപ്പ്

യോനോ ആപ്പ്

കാർഡ് രഹിത എ.റ്റി.എം സർവീസിനായി പ്ലേസ്റ്റോറിൽ നിന്നും യോനോ എസ്.ബി.ഐ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ഇനി വേണ്ടത്. ആൻഡ്രോയിഡിലും ഐഫോണിലും ആപ്പ് പ്രവർത്തിക്കും.

ലോഗിൻ ചെയ്യുക

ലോഗിൻ ചെയ്യുക

യോനോ എസ്.ബി.ഐ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

കാഷ് പിൻവലിക്കൽ റിക്വസ്റ്റ്
 

കാഷ് പിൻവലിക്കൽ റിക്വസ്റ്റ്

എ.റ്റി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ അടുത്തതായി ചെയ്യേണ്ടത് യോനോ ആപ്പ് ഓപ്പണാക്കി കാഷ് പിൻവലിക്കൽ റിക്വസ്റ്റ് നൽകുക.

6 ഡിജിറ്റ് കോഡ്

6 ഡിജിറ്റ് കോഡ്

പണം പിൻവലിക്കൽ റിക്വസ്റ്റ് നൽകിയാലുടൻ നിങ്ങൾക്ക് 6 ഡിജിറ്റ് കോഡ് ലഭിക്കും. എ.റ്റി.എമ്മുമായി റിക്വസ്റ്റ് ഷെയർ ചെയ്യാനാണിത്.

കോഡ് നിർബന്ധം

കോഡ് നിർബന്ധം

എ.റ്റി.എമ്മിൽ പണം പിൻവലിക്കാൻ തുടങ്ങുന്നതിനു മുൻപായി ആദ്യം വേണ്ടത് ഈ ആറക്ക കോഡാണ്. ഇത് എ.റ്റി.എം മെഷീനിൽ എന്റർ ചെയ്യണം.

30 മിനിറ്റ് സമയം

30 മിനിറ്റ് സമയം

30 മിനിറ്റ് സമയത്തെ ദൈർഘ്യം മാത്രമേ ഈ കോഡിനുണ്ടാകൂ. ഈ സമയത്തിനുള്ളിൽ പണം പിൻവലിക്കണം.

യോനോ കാഷ് പോയിന്റ്

യോനോ കാഷ് പോയിന്റ്

യോനോ കാഷ് പോയിന്റുകളിലും എസ്.ബി.ഐ എ.റ്റി.എമ്മുകളിലും മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. മറ്റു ബാങ്കുകളുടെ എ.റ്റി.എമ്മുകളിൽ ഇത് പ്രവർത്തിക്കില്ല.

എസ്.എം.എസ് അലേർട്ട്

എസ്.എം.എസ് അലേർട്ട്

പണം പിൻവലിച്ചാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ് അലേർട്ട് ലഭിക്കും.

 16,500 എ.റ്റി.എമ്മുകളിൽ

16,500 എ.റ്റി.എമ്മുകളിൽ

രാജ്യത്തെമ്പാടുമുള്ള 16,500 എസ്.ബി.ഐ എ.റ്റി.എമ്മുകളിൽ യോനോ ക്യാഷ് വിത്ത്‌ഡ്രോവൽ സൗകര്യം ലഭ്യമാണ്.

രണ്ട് പിൻവലിക്കൽ മാത്രം

രണ്ട് പിൻവലിക്കൽ മാത്രം

യോനോ ആപ്പ് ഉപയോഗിച്ച് പ്രതിദിനം രണ്ട് തവണ മാത്രമേ പണം പിൻവലിക്കാനാകൂ.

പരമാവധി 10,000 രൂപ

പരമാവധി 10,000 രൂപ

എസ്.ബി.ഐ ഉപയോക്താവിന് പരമാവധി 10,000 രൂപ മാത്രമേ ഒരുതവണ പിൻവലിക്കാൻ കഴിയൂ.

തട്ടിപ്പ് തടയും

തട്ടിപ്പ് തടയും

കാർഡ്‌ലെസ് എ.റ്റി.എം പിൻവലിക്കൽ ഒരുതരത്തിൽ ബാങ്കിംഗ് തട്ടിപ്പു തടയാനും സഹായിക്കുന്നുണ്ട്.

കാർഡ് സ്‌കിമ്മിംഗ്/ക്ലോണിംഗ്

കാർഡ് സ്‌കിമ്മിംഗ്/ക്ലോണിംഗ്

കാർഡ് സ്‌കിമ്മിംഗ്/ക്ലോണിംഗ് എന്നിവയിൽ നിന്നും ബാങ്കിംഗ് ഉപയോക്താക്കൾക്ക് രക്ഷനേടാനുള്ള വഴികൂടിയാണിത്.

Best Mobiles in India

Read more about:
English summary
SBI allows cash withdrawal from ATMs without card: Here’s how to do it

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X