ഏപ്രിൽ 29 മുതൽ എസ്.ബി.ഐ നോൺ-ചിപ്പ് ഡെബിറ്റ് കാർഡുകൾ പ്രവർത്തനരഹിതമാകും

ഏപ്രില്‍ 29-ന് ശേഷം ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമെ പണമിടപാട് നടത്തുവാൻ സാധിക്കുകയുള്ളു. ഓണ്‍ലൈന്‍ സേവനങ്ങള്‍ മാറ്റമില്ലാതെ ലഭ്യമാവും. ചിപ്പ് കാര്‍ഡിലേക്ക് മാറാന്‍ ഉപയോക്താക്കള്‍ ഉടന്‍ തന്നെ

|

ഏപ്രില്‍ 29-ന് മുമ്പായി രാജ്യത്തെ എല്ലാ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളും ഉപയോക്താക്കളുടെ മാഗ്നറ്റിക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ മാറ്റി ഇഎംവി ചിപ്പ് കാര്‍ഡുകളക്കണം എന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. ഇതോടെ ചിപ്പ് ഇല്ലാത്ത എടിഎം കാര്‍ഡുകള്‍ തുടർന്ന് ഉപയോഗിക്കാൻ കഴിയില്ല.

ഏപ്രിൽ 29 മുതൽ എസ്.ബി.ഐ നോൺ-ചിപ്പ് ഡെബിറ്റ് കാർഡുകൾ പ്രവർത്തനരഹിതമാകും

എ.ടി.എം കാര്‍ഡുകള്‍

എ.ടി.എം കാര്‍ഡുകള്‍

റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന തീയ്യതിക്ക് മുമ്പ് ചിപ്പ് കാര്‍ഡുകളിലേക്ക് പൂര്‍ണമായും
മാറുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. ഉടന്‍ തന്നെ പഴയ മാഗ്നറ്റിക് സ്ട്രിപ്
കാര്‍ഡുകള്‍ ഉപയോഗരഹിതമാകും. ഇക്കാര്യം എസ്ബിഐ എസ്.എം.എസിലൂടെ ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്.

ചിപ്പ് ഡെബിറ്റ് കാർഡുകൾ

ചിപ്പ് ഡെബിറ്റ് കാർഡുകൾ

ഏപ്രില്‍ 29-ന് ശേഷം ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമെ പണമിടപാട് നടത്തുവാൻ സാധിക്കുകയുള്ളു. ഓണ്‍ലൈന്‍ സേവനങ്ങള്‍ മാറ്റമില്ലാതെ ലഭ്യമാവും. ചിപ്പ് കാര്‍ഡിലേക്ക് മാറാന്‍ ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബാങ്കുകളെ സമീപിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)

ബാങ്കുകള്‍ ചിപ്പ് കാര്‍ഡുകള്‍ക്കനുസരിച്ചുള്ള എടിഎം മെഷീനുകളിലേക്ക് മാറുകയാണ്. ഇതില്‍ നിന്നും പണമെടുക്കുമ്പോള്‍ എടിഎം കാര്‍ഡുകള്‍ മെഷീനില്‍ ലോക്ക് ചെയ്യപ്പെടും. തുകയും പാസ് വേഡും നല്‍കിയതിന് ശേഷം കാര്‍ഡ് എടുത്തതിന് ശേഷമേ പണം പുറത്തുവരികയുള്ളൂ. ഇടപാട് പൂര്‍ത്തിയാകുന്നത് വരെ മെഷീന്‍ കാര്‍ഡിലെ ചിപ്പിലുള്ള വിവരങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കും.

ഇ.എം.വി ചിപ്പ് കാര്‍ഡുകള്‍

ഇ.എം.വി ചിപ്പ് കാര്‍ഡുകള്‍

എ.ടി.എം പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനാണ് ഇഎംവി ചിപ്പ് കാര്‍ഡുകള്‍ എന്ന സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. എന്‍ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനമാണിതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ എടിഎം ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത തികച്ചും പൂജ്യമാണ്.

Best Mobiles in India

Read more about:
English summary
According to the updated RBI guidelines, all the public and private sector banks are required to migrate to their customers from the old magnetic strip based cards to new EMV chip-based cards before April 29. Once the deadline is over, the old cards won't be able to make transactions at ATMs or POS machines.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X