5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

|

കാര്യം എല്ലാവർക്കും 5ജി വേണം, അല്ലെങ്കിൽ 5ജി വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയും ചെയ്യുന്നു. 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയും വർധിച്ച് വരുന്നുണ്ട്. എന്നാൽ രാജ്യത്ത് ഏതൊക്കെ നഗരങ്ങളിൽ നിലവിൽ 5ജി സേവനങ്ങൾ ലഭ്യമാകും, എന്നാണ് നമ്മുടെ നാട്ടിലും 5G ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ മനസിലാക്കി വയ്ക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഇല്ലെങ്കിൽ വലിയ തട്ടിപ്പുകളിൽ പെടാനുള്ള സാധ്യത കൂടി വരുന്ന സാഹചര്യത്തിലാണിത് പറയുന്നത്.

 

5ജി സേവനങ്ങൾ

ദിവസങ്ങൾക്ക് മുമ്പാണ് രാജ്യത്ത് 5ജി സേവനങ്ങൾ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. പിന്നാലെ എയർടെലും ജിയോയും സെലക്റ്റ്ഡ് ആയിട്ടുള്ള നഗരങ്ങളിൽ 5ജി സേവനം ആരംഭിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞത് പോലെ 5ജി സേവനങ്ങൾ ഉപയോഗിക്കാൻ വളരെ എക്സൈറ്റഡ് ആയി കാത്തിരിക്കുന്നവരും നിരവധിയാണ്. ഇവരുടെ ആവേശത്തെയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്.

5ജി സിം കാർഡുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് കാട്ടിയാണ് തട്ടിപ്പ്

ഹൈദരാബാദിലാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ സ്കാം വെളിച്ചത്ത് വന്നത്. 5ജി സിം കാർഡുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് കാട്ടിയാണ് തട്ടിപ്പ്. സ്കാം ആണെന്ന് സംശയിക്കാത്ത സാധാരണക്കാരുടെ സ്വകാര്യ വിവരങ്ങളും പണവും തട്ടിപ്പുകാർ കൈക്കലാക്കുകയാണ് ചെയ്യുന്നത്. തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഡാറ്റ വാരിക്കോരിക്കൊടുത്തിട്ടും ജിയോയ്ക്ക് പുല്ലുവില; കാല് കുത്താൻ അനുവദിക്കാതെ Postpaid യൂസേഴ്സ്ഡാറ്റ വാരിക്കോരിക്കൊടുത്തിട്ടും ജിയോയ്ക്ക് പുല്ലുവില; കാല് കുത്താൻ അനുവദിക്കാതെ Postpaid യൂസേഴ്സ്

5ജി സിം കാർഡ് സ്കാം
 

5ജി സിം കാർഡ് സ്കാം

4ജി നെറ്റ്വർക്കിൽ നിന്നും 5ജി നെറ്റ്വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ട് യൂസേഴ്സിന്റെ ഫോണുകളിലേക്ക് മെസേജ് അയക്കുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. ഈ മെസേജുകൾക്കൊപ്പം ഒരു ലിങ്കും ഉണ്ടാകും. നെറ്റ്വർക്ക് സർവീസ് പ്രൊവൈഡർമാരിൽ നിന്നും ഔദ്യോഗികമായി ലഭിക്കുന്ന സന്ദേശങ്ങളാണെന്ന് കരുതി മിക്കവാറും ആളുകളും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യും.

4ജിയിൽ നിന്ന് 5ജിയിലേക്ക്

4ജിയിൽ നിന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുന്നവർ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കില്ലെന്നതാണ് തട്ടിപ്പുകാരുടെ ഏറ്റവും വലിയ ആയുധം. ഇടംവലം നോക്കാതെ യൂസർ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇരയുടെ ഫോൺ സ്കാമേഴ്സ് ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങൾ സ്വന്തമാക്കുന്നു.

5ജി അവിടെ നിൽക്കട്ടെ; പോക്കറ്റ് കീറാത്ത റീചാർജ് പ്ലാനുകൾ നോക്കാം5ജി അവിടെ നിൽക്കട്ടെ; പോക്കറ്റ് കീറാത്ത റീചാർജ് പ്ലാനുകൾ നോക്കാം

ഫോൺ നമ്പരടക്കമുള്ള വിവരങ്ങൾ മോഷ്ടിക്കുന്നു

ലിങ്കിൽ ക്ലിക്ക് ചെയ്തവരുടെ ഫോൺ നമ്പരടക്കമുള്ള വിവരങ്ങളാണ് അപഹരിക്കപ്പെടുന്നത്. എല്ലാവരുടെയും ഫോൺ നമ്പർ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് അറിയാമല്ലോ. ഈ വിവരങ്ങൾ കൈക്കലാക്കി കഴിഞ്ഞാൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയാണ് തട്ടിപ്പുകാരുടെ രീതി. തുടർന്ന് ആ സിം കാർഡ് സ്വാപ്പ് ചെയ്യും.

അക്കൌണ്ടിൽ ഉള്ള പണവും തട്ടിയെടുക്കുന്നു

ഇതോടെ യൂസറിന് സ്വന്തം ഫോൺ നമ്പർ ആക്സസ് ചെയ്യാൻ സാധിക്കാതെ വരും. ഫോണുകളുടെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാരുടെ കയ്യിലെത്തിയ സംഭവങ്ങളും നിരവധിയാണ്. പിന്നാലെ സ്വാപ്പ്ഡ് സിം കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൌണ്ടിൽ ഉള്ള പണവും തട്ടിപ്പുകാർ തട്ടിയെടുക്കുന്നു. അടുത്തിടെയായ് ഇത്തരം പരാതികൾ വർധിച്ച് വരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

ടെലിക്കോം കമ്പനികൾ

സിം സ്വാപ്പ് സ്കാമുകളെക്കുറിച്ച് യൂസേഴ്സിന് കൃത്യമായ മുന്നറിയിപ്പ് നൽകാൻ ടെലിക്കോം കമ്പനികൾ തയ്യാറാകണം. "Switch from 4G to 5G" എന്ന രീതിയിൽ വരുന്ന മെസേജുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ യൂസേഴ്സ് ശ്രദ്ധിക്കണം. പ്രത്യേകിച്ചും പരിചയമില്ലാത്ത ആളുകളിൽ നിന്നോ നമ്പരുകളിൽ നിന്നോ വരുന്ന സന്ദേശങ്ങളിലോ ലിങ്കിലോ ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

നിരവധി തട്ടിപ്പുകൾ

സംശയകരമായി തോന്നുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഡീറ്റെയിൽസ് പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം 4ജിയിൽ നിന്നും 5ജിയിലേക്ക് മാറാൻ സിം കാ‍ർഡ് അപ്​ഗ്രേഡ് ചെയ്യേണ്ടതോ മാറ്റേണ്ടതോ ആയ ആവശ്യമില്ലെന്ന് എയ‍ർടെലും ജിയോയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ ആണ് സിം കാ‍ർഡ് അപ്​ഗ്രേഡ് ചെയ്യാമെന്ന് കാട്ടി തട്ടിപ്പ് നടക്കുന്നത്. 5ജിയുമായി ബന്ധപ്പെട്ട് ഇനിയും ഇത്തരം നിരവധി തട്ടിപ്പുകൾ പുറത്ത് വരും. ജാഗ്രത പുലർത്തുകയെന്ന് മാത്രമാണ് പറയാനുള്ളത്.

Best Mobiles in India

English summary
The point is that everyone wants 5G, and sales of 5G smartphones are also increasing. So are the scams. We should have a basic understanding of 5G and the 5G rollout. If not, this is said in a situation where there is a possibility of falling into big fraud.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X