ഹാക്കര്‍മാരെ കബളിപ്പിക്കുന്ന സ്മാര്‍ട്ട് എഐ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

|

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന പുതിയൊരു പേരാണ് അഡ്വര്‍സേറിയല്‍ അറ്റാക്ക്. ഇതൊരു പ്രത്യേകതരം ഹാക്കിംഗ് രീതിയാണ്. തെറ്റായ ഡാറ്റ ഉപയോഗിച്ച് എഐ-യില്‍ തകരാറുണ്ടാക്കുകയാണ് അഡ്വര്‍സേറിയല്‍ അറ്റാക്കില്‍ ചെയ്യുന്നത്.

ഇത്തരം ആക്രമണം

ഇത്തരം ആക്രമണം

ഇത്തരം ആക്രമണം വ്യാപകമായിട്ടില്ലെങ്കിലും ഇതിനെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ ശാസ്ത്രലോകം ആരംഭിച്ചുകഴിഞ്ഞു. വിവിധ രീതികളില്‍ അഡ്വര്‍സേറിയല്‍ അറ്റാക്ക് നടത്താന്‍ സാധിക്കും. ഓഡിയോ ഇന്‍പുട്ടിലൂടെ അലക്‌സയെ കൊണ്ട് പണമയപ്പിക്കുക, അല്ലെങ്കില്‍ റോഡരികിലെ ചിഹ്നത്തിന്റെ സഹായത്തോടെ സ്വയം ഓടുന്ന കാറിനെ ആശയക്കുഴപ്പത്തിലാക്കുക എന്നിവ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം.

പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍

പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍

ഹാക്കര്‍മാരെ പ്രതിരോധിക്കാനുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ ഇവിടെ ഫലപ്രദമാവുകയില്ല. കാരണം ഇത്തരം ഹാക്കര്‍മാര്‍ മനുഷ്യസഹജമായ പിഴവുകളെയോ സുരക്ഷാ വീഴ്ചകളെയോ ഉപയോഗിച്ചല്ല ആക്രമണം നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് എഐ-യെ കൂടുതല്‍ ശക്തിപ്പെടുത്തി ഇത്തരം കെണികളില്‍ വീഴുന്നതില്‍ നിന്ന് തടയാന്‍ കാര്‍ണീജ് മെല്ലണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ശ്രമം തുടങ്ങിയത്.

പ്രവര്‍ത്തിക്കാന്‍ കഴിയും

പ്രവര്‍ത്തിക്കാന്‍ കഴിയും

എഐ സ്മാര്‍ട്ട് ആണ്. അതുകൊണ്ട് അവയക്ക് മനുഷ്യനേത്രങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയും. എഐ ഹാക്കര്‍മാരുടെ കെണിയില്‍ എളുപ്പം വീണുപോകാനുള്ള കാരണമിതാണെന്ന് ഗവേഷകര്‍ പറയുന്നു.

ഹാക്കര്‍മാരെ നേരിടാന്‍ ഒരുങ്ങുന്നത്

ഹാക്കര്‍മാരെ നേരിടാന്‍ ഒരുങ്ങുന്നത്

എഐക്ക് പരിശീലനം നല്‍കുന്നതിനുള്ള പ്രത്യേക ഡാറ്റ വികസിപ്പിച്ചെടുത്താണ് ഗവേഷകര്‍ ഹാക്കര്‍മാരെ നേരിടാന്‍ ഒരുങ്ങുന്നത്. കാഴ്ചയില്‍ ഒരുപോലെ തോന്നുമെങ്കിലും കമ്പ്യൂട്ടര്‍ വ്യത്യസ്തമായി മനസ്സിലാക്കുന്ന വസ്തുക്കളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന് നായയുടെ ചിത്രം. എന്നാല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ പൂച്ചയുടേത് പോലുള്ള രോമങ്ങള്‍ തിരിച്ചറിയാനാകും. ഇതുപോലുള്ള ചിത്രങ്ങളില്‍ നിന്ന് യഥാര്‍ത്ഥ നായയെ തിരിച്ചറിയാന്‍ എഐ-ക്ക് കഴിയുമോ എന്നാണ് പരിശീലനത്തിലൂടെ വിലയിരുത്തിയത്. നിമിഷനേരം കൊണ്ട് യഥാര്‍ത്ഥ ചിത്രം തിരിച്ചറിയാന്‍ എഐ-ക്ക് സാധിച്ചു.

അടിസ്ഥാനം.

അടിസ്ഥാനം.

ചെവികള്‍, വാല്‍ പോലുള്ള പ്രത്യക്ഷ സവിശേഷതകള്‍ ഉപയോഗിച്ചും മനുഷ്യനേത്രങ്ങള്‍ക്ക് തിരിച്ചറിയാനാകാത്തത്ര സൂക്ഷ്മമായ ഘകടങ്ങളുടെ സഹായത്തോടെയും എഐക്ക് വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുമെന്ന് പരീശിലനത്തിലൂടെ ബോധ്യപ്പെട്ടു. സൂക്ഷ്മ സവിശേഷതകളാണ് അഡ്വര്‍സേറിയല്‍ ആക്രമണങ്ങളുടെ അടിസ്ഥാനം.

പ്രതികരിക്കുന്നത് തടയാനാകും.

പ്രതികരിക്കുന്നത് തടയാനാകും.

മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഡാറ്റ ഉപയോഗിച്ച് മാത്രം എഐ-ക്ക് പരിശീലനം നല്‍കിയാല്‍ ഈ പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതുവഴി സൂക്ഷ്മമായ പാറ്റേണുകളോട് എഐ പ്രതികരിക്കുന്നത് തടയാനാകും.

വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി ആമസോണ്‍വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി ആമസോണ്‍

Best Mobiles in India

Read more about:
English summary
Scientists Are Building Smart AI That Can Outsmart Hackers Trying To Expose Their Weakness

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X