മാലിന്യങ്ങളിൽ നിന്നും ‘ഗ്രാഫീന്‍’ ഉൽപാദിക്കാനുള്ള സാങ്കേതികതയുമായി ശാസ്ത്രജ്ഞർ

|

ഓരോ വർഷവും നാം ശേഖരിക്കുന്ന ഭക്ഷ്യ മാലിന്യങ്ങളുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുന്ന റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഒരു പുതിയ പ്രക്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കോൺക്രീറ്റിന്റെയും മറ്റ് നിർമാണ സാമഗ്രികളുടെയും പാരിസ്ഥിതിക ആഘാതത്തിൽ വലിയ കുറവുണ്ടാക്കുന്നു. ഏതൊരു കാർബണിന്റെ ഉറവിടത്തിലും വലിയ അളവിൽ നിന്ന് വിലയേറിയ ഗ്രാഫിൻ സൃഷ്ടിക്കുന്നത് വലിയൊരു നേട്ടം തന്നെയാണ്.

ഗ്രാഫീന്‍
 

ഭക്ഷണത്തിന്റെയും പച്ചക്കറി വേസ്റ്റും പ്ലാസ്റ്റിക്കുമെല്ലാം ‘ഗ്രാഫീന്‍' എന്ന വസ്തുവാക്കി വിവിധ രംഗങ്ങളില്‍ ഉപയോഗിക്കാന്‍ വഴി തെളിക്കുന്ന ചരിത്ര പ്രധാനമായ നാനോ സാങ്കേതിക വിദ്യാ ഗവേഷണം വിജയത്തിലെത്തിയതായി ശാസ്ത്ര-സാങ്കേതിക രംഗം വെളിപ്പെടുത്തുന്നു. ഏത് കാര്‍ബണ്‍ ഉറവിടത്തില്‍ നിന്നും വൈദ്യുതിയുടെ സഹായത്തോടെ പത്തു മില്ലി സെക്കന്‍ഡ് സമയം കൊണ്ട് ഗ്രാഫീന്‍ നിര്‍മ്മിക്കാവുന്ന ഒരു പ്രക്രിയയാണ് കണ്ടെത്തിയിരിക്കുന്നത്.

ഗ്രാഫീന്‍ നിര്‍മ്മിക്കാവുന്ന ഒരു പ്രക്രിയ

കാര്‍ബണ്‍ ആറ്റങ്ങളുടെ ഒറ്റപാളിയില്‍ നിന്ന് നിര്‍മിച്ചെടുക്കുന്ന ഒരു പദാര്‍ഥമെന്ന് ഗ്രാഫീന്‍ നിര്‍വചിക്കപ്പെടുന്നു. ഇത് വജ്രത്തേക്കാള്‍ കാഠിന്യമുണ്ട്.വളരെ നല്ലൊരു വൈദ്യുതി-താപ ചാലകം കൂടിയായ ഗ്രാഫീന്‍ അടുത്ത പതിറ്റാണ്ടിനിടയില്‍ സിലിക്കണ്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ക്കു പകരം ഇലക്ട്രോണിക്‌സില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും വഴിത്തിരിഞ്ഞു വരുന്നുണ്ട്. മാലിന്യങ്ങളെ വളരെ ചെറിയ ചെലവില്‍ കുറഞ്ഞ സമയത്തിനകം ഗ്രാഫീന്‍ ആക്കി മാറ്റാനാകുന്ന സാങ്കേതിക വിദ്യ ടെക്സാസിലെ ഹൂസ്റ്റണിലുള്ള റൈസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വികസിപ്പിച്ചത്.

ഫളാഷ് ഗ്രാഫൈന്‍

‘ഫളാഷ് ഗ്രാഫൈന്‍' എന്ന വിദ്യയില്‍ സാങ്കേതികത ദ്രുതവും ചെലവു കുറഞ്ഞതുമാണ്. പ്രക്രിയയില്‍ ഒരു ലായകങ്ങളും രാസവസ്തുക്കളും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടം. കാര്‍ബണ്‍ അടങ്ങിയ വസ്തുക്കള്‍ രണ്ട് ഇലക്ട്രോഡുകള്‍ക്കിടയില്‍ ഏകദേശം 2,800 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കി 10 മില്ലിസെക്കന്‍ഡില്‍ ഫ്‌ളാഷ് ഗ്രാഫൈന്‍ നിര്‍മ്മിക്കുന്നു. കാര്‍ബണിന്റെ ഏത് സ്രോതസ്സും ഉപയോഗിക്കാമെങ്കിലും ഭക്ഷണ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പെട്രോളിയം കോക്ക്, കല്‍ക്കരി, മരക്കട്ടകള്‍ എന്നിവയാണ് ഏറ്റവും അനുയോജ്യം.

മനുഷ്യ നിര്‍മിത കാര്‍ബണ്‍
 

കോണ്‍ക്രീറ്റ് കൂട്ടുമ്പോള്‍ സിമന്റില്‍ 0.1 ശതമാനം വരെ ഫ്‌ളാഷ് ഗ്രാഫീന്‍ ചേര്‍ക്കുന്നപക്ഷം ഉറപ്പ് കൂടുമെന്നതിനു പുറമേ പാരിസ്ഥിതിക ആഘാതം മൂന്നിലൊന്ന് കുറയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. മനുഷ്യ നിര്‍മിത കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ 8 ശതമാനം പുറന്തള്ളുന്നത് സിമന്റ് ആയിരിക്കവേ പുതിയ കണ്ടുപിടുത്തം പരിസ്ഥിതി പ്രവർത്തകർക്ക് സ്വാഗതാര്‍ഹമാകും.

ഗ്രാഫീന്‍ നിര്‍മ്മാണം

ഗ്രാഫീന്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ബാറ്ററികള്‍ ലിതിയം-ഐയണ്‍ ബാറ്ററികളെക്കാള്‍ മികച്ചവയായിരിക്കുമെന്ന നിഗമനം ശരിവച്ചതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണുകളിലും വാഹനങ്ങളിലും ഉപയോഗിക്കുന്നതിനുതകുന്ന ഗ്രാഫീന്‍ ബാറ്ററികളുടെ നിര്‍മ്മാണം ആരംഭിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Researchers from Rice University have revealed a new process that could also see a massive reduction in the environmental impact of concrete and other building materials. It involves creating valuable graphene flakes from bulk quantities of just about any source of carbon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X