10,000 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രപഞ്ചം ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍...!

Written By:

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും അതിന്റെ അവസാനത്തെക്കുറിച്ചുമുളള ചര്‍ച്ചകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണ് ഉളളത്. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഒരു ധാരണയിലെത്താന്‍ ശാസ്ത്രജ്ഞര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

പ്രപഞ്ചം ഇല്ലാതാകുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നടത്തിയ വിശദാംശങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

2015-ല്‍ കണ്ണുറപ്പിക്കേണ്ട 10 സാങ്കേതിക പ്രവണതകള്‍....!

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

10,000 കോടി വര്‍ഷങ്ങള്‍ക്കപ്പുറമാണ് പ്രപഞ്ചം ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.

 

2

രണ്ട് ലക്ഷത്തിലേറെ നക്ഷത്ര സമൂഹങ്ങളെ വിശദമായി അപഗ്രഥിച്ച ശേഷമാണ് ബഹിരാകാശ ഗവേഷകര്‍ പ്രപഞ്ചത്തിന്റെ അനശ്വരതയ്ക്ക് ചോദ്യശരമുയര്‍ത്തുന്നത്.

 

3

ഓസ്‌ട്രേലിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോണമി റിസേര്‍ച്ച് സെന്‍ടറിലെ ശാസ്ത്രജ്ഞരാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.

 

4

പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിലെ ഊര്‍ജം തീര്‍ന്നു കൊണ്ടിരിക്കുന്നതാണ് പ്രപഞ്ച അവസാനത്തെക്കുറിച്ചുളള നിഗമനങ്ങളില്‍ എത്താന്‍ ശാസ്ത്രജ്ഞര്‍ ആശ്രയിക്കുന്നത്.

 

5

ഗ്യാലക്‌സി ആന്‍ഡ് മാസ് അസംബ്ലി എന്നാണ് പഠനത്തിന് നല്‍കിയ പേര്.

 

6

നക്ഷത്രങ്ങളെയും ഗ്യാലക്‌സികളെയും നിരീക്ഷിക്കാന്‍ ഭൂമിയില്‍ വന്‍ റേഡിയോ ടെലസ്‌കോപ്പുകളും, കൂടാതെ ബഹിരാകാശത്ത് കറങ്ങുന്ന ടെലസ്‌കോപ്പുകളും ഉപയോഗപ്പെടുത്തി വര്‍ഷങ്ങളോളം പഠന വിധേയമാക്കി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

 

7

ഓരോ ഗ്യാലക്‌സിയും പുറത്തേക്ക് വിടുന്ന ഊര്‍ജത്തിന്റെ അളവാണ് ശാസ്ത്രജ്ഞര്‍ പ്രധാനമായും പഠന വിധേയമാക്കിയിരിക്കുന്നത്.

 

8

ഓരോ ഗ്യാലക്‌സിയും പുറത്തേക്ക് വിടുന്ന ഊര്‍ജം പുതുക്കെ പതുക്കെ കുറഞ്ഞ് വരുന്നതായി പഠനത്തില്‍ തെളിയുകയായിരുന്നു.

 

9

സമാനമായ സാഹചര്യമാണ് ഭാവിയിലും നിലനില്‍ക്കുന്നതെങ്കില്‍ 10,000 കോടി വര്‍ഷങ്ങള്‍ക്കപ്പുറം എല്ലാ ഊര്‍ജവും തീര്‍ന്നു പോകുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

 

10

പഠനത്തിന് വിധേയമാക്കിയ പല ഗ്യാലക്‌സികള്‍ക്കും 200 കോടി വര്‍ഷത്തെ ആയുസ്സ് മാത്രമാണ് ഉണ്ടാകുക എന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Scientists confirm the universe is ending. But not quite yet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot