പകര്‍ച്ചപ്പനി പകരുന്നത് തടയാന്‍ കൃതൃമബുദ്ധി ടൂള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞനന്മാര്‍

|

ശാസ്ത്രം വളരുകയാണ് കണ്ടുപിടിത്തങ്ങളും. ആരോഗ്യ രംഗത്തും ടെക്ക്‌നോളജി രംഗത്തും ശാസ്ത്രത്തിന്റെ വളര്‍ച്ച കൊണ്ടുള്ള നേട്ടങ്ങള്‍ ചെറുതൊന്നുമല്ല. ഇപ്പോഴിതാ പുത്തനൊരു സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. പകര്‍ച്ചപ്പനിയും ജലദോഷവും പകരുന്നത് തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കൃതൃമബുദ്ധിയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തിയാണ് പുത്തന്‍ സവിശേഷത രൂപപ്പെടുത്തിയത്.

 

പ്രവചനം നടത്തുന്നത്.

പ്രവചനം നടത്തുന്നത്.

ഏതൊക്കെ പ്രദേശങ്ങളിലാണ് പകര്‍ച്ചപ്പനി പകരാന്‍ കൂടുതല്‍ സാധ്യതയെന്ന് ഈ ടൂള്‍ വിലയിരുത്തും. നമുക്കു വേണ്ട നിര്‍ദേശവും നല്‍കും. യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപയോഗപ്രദമാണ് ഈ ടൂള്‍. പകര്‍ച്ചപനിയുടെ ലൈവ് ട്രാക്കിംഗും ഈ ടൂള്‍ നടത്തും. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് നടത്തിയ പഠനം പ്രകാരം അര്‍ഗോനെറ്റ് ആണ് പകര്‍ച്ചവ്യാധി പകരുന്നതു സംബന്ധിച്ച കൃത്യമായ പ്രവചനം നടത്തുന്നത്.

വിപ്ലവം സൃഷ്ടിക്കും

വിപ്ലവം സൃഷ്ടിക്കും

ഗുരുതരമായ പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് അവ പകരാനുള്ള സാധ്യത കണ്ടെത്തുകയും പ്രവചനം നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്നത് ആരോഗ്യ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കും. - അമേരിക്കയിലെ ബോസ്റ്റണ്‍ ചില്‍ഡ്രണ്‍സ് ആശുപത്രിയിലെ കംപ്യൂട്ടേഷണല്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേറ്റിക്‌സ് പ്രോഗ്രാം പ്രതിനിധി മൗറീഷ്യോ സാന്റിലാന പറയുന്നു.

മെഷീന്‍ ലേണിംഗ്
 

മെഷീന്‍ ലേണിംഗ്

മെഷീന്‍ ലേണിംഗ് സംവിധാനവും രണ്ട് റോബസ്റ്റ് ഫ്‌ളൂ ഡിറ്റക്ഷന്‍ മോഡലുകളും ഉപയോഗിച്ചാണ് അര്‍ഗോനെറ്റ് പരീക്ഷണം നടത്തിയത്. ആദ്യത്തെ മോഡലില്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പകര്‍ച്ചപനിയുടെ തോത് അറിയിക്കും. ഗൂഗൂഗിളിന്റെ സഹായത്തോടെയാണ് ഈ പ്രവര്‍ത്തനം. 2008 മുതല്‍ 2015 വരെയുള്ള ഗൂഗിള്‍ ഫ്‌ളൂ ട്രെന്റ്‌സും പരിശോധിക്കും.

 

 

 തോത് അളക്കാന്‍

തോത് അളക്കാന്‍

ആക്വറസി കൂട്ടാനായി അര്‍ഗോനെറ്റ് രണ്ടാമതൊരു മോഡലും പരീക്ഷിക്കുകയുണ്ടായി. നല്‍കിയ ലൊക്കേഷനും അതിനടുത്തുള്ള പ്രദേശത്തെയും ഫ്‌ളൂ തോത് അളക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. അടുത്തുള്ള പ്രദേശത്തു നിന്നും നിലവിലെ പ്രദേശത്തേയ്ക്ക് ഫ്‌ളൂ പകരാനുള്ള സാധ്യത മുന്നില്‍കാണാന്‍ ഈ സംവിധാനത്തിലൂടെ കഴിയും- ഹവാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ സാന്റിലാന പറയുന്നു.

 ഈ കണ്ടുപിടിത്തം

ഈ കണ്ടുപിടിത്തം

മെഷീല്‍ ലേണിംഗ് വളരെ ഫലപ്രദമാണ്. കൃത്യമായ പ്രവചനം നടത്താന്‍ ഇതിലൂടെ കഴിയുന്നു. ഈ സംവിധാനത്തിലൂടെ കൃത്യമായി നിരന്തരം ഫ്‌ളൂ നിരീക്ഷിക്കാനുമാകും. ഫ്‌ളൂവിനെ ഒരു പരിധിവരെ നിയന്ത്രിക്കാനും ഈ സംവിധാനത്തിലൂടെ കഴിയുമെന്നത് വസ്തുതയാണ്. പൊതുജനാരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ കണ്ടുപിടിത്തം സഹായിക്കും. - സാന്റലിന കൂട്ടിച്ചേര്‍ത്തു.

ക്ലൗഡ്

ക്ലൗഡ്

ക്ലൗഡ് അധിഷ്ഠിതമായാണ് പുതിയ കണ്ടുപിടിത്തം പ്രവര്‍ത്തിക്കുന്നത്. അതായത് നിരന്തരമുള്ള ഡാറ്റാകള്‍ കൃത്യമായി സൂക്ഷിക്കുന്നു. അതിനാല്‍ നല്‍കുന്ന മുന്നറിയിപ്പുകളും വളരെ കൃത്യമായിരിക്കും. - ചിപ്പ് ഇന്‍വസ്റ്റിഗേറ്ററായ ഫ്രഡ് ലൂ പറഞ്ഞു.

വാട്‌സാപ്പിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ? പരിഹരിക്കാം അനായാസമായിവാട്‌സാപ്പിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ? പരിഹരിക്കാം അനായാസമായി

 


Best Mobiles in India

Read more about:
English summary
Scientists create AI tool that can predict spreading of flu

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X