ചിന്തിച്ച് കൊണ്ട് മനുഷ്യനിർമിത കൈകൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചു

|

ചിന്തിച്ച് കൊണ്ട് മനുഷ്യനിർമിത കൈകൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞർ. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ വായിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ്, ഇത് കൊണ്ട് സ്‌ട്രോക് രോഗികൾക്ക് വീണ്ടും വിരലുകൾ ചലിപ്പിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മനുഷ്യനിർമിത കൈകൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം

 

സ്പൈനൽകോഡിന് സംഭവിക്കുന്ന ക്ഷതം, സ്ട്രോക്ക് എന്നി അസുഖങ്ങൾ രോഗികളുടെ ശരീരഭാഗങ്ങളെ തളർത്തികളയും. ഇത്തരം വൈകല്യങ്ങൾ അവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുവാൻ കാരണമാക്കുന്നു.

2018ലെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍, എന്നാല്‍ ഇവ അത്ര മികച്ചവയുമല്ല..!

"സാങ്കേതികവിദ്യ ഉപയോഗിച്ച് അത്തരം ആളുകൾക്ക് ഒരു ജീവിതം നല്കാൻ കഴിയണം, ഒരു ഗ്ലാസ് വെള്ളമെടുക്കുവാൻ, ടൈപ്പ് ചെയ്യുവാൻ തുടങ്ങിയവ, അവർക്ക് ആവശ്യമായ കാര്യങ്ങൾ നിറവേറ്റാൻ കഴിയണം", ഈ പുതിയ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന, ബ്രിട്ടനിലെ എസ്സെക്സ് സർവകലാശാലയിലെ ശാസ്ത്രജ്ഞൻ, ഹൈദർ റാസ പറഞ്ഞു.

 മനുഷ്യനിർമിത കൈകൾ

മനുഷ്യനിർമിത കൈകൾ

കാൺപൂർ "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി" യിൽ നിന്നുമുള്ള ഗവേഷണ സംഘം "ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്" വികസിപ്പിച്ചെടുത്തു. ഇത് തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ വായിക്കുകയും അത് കമ്പ്യൂട്ടർ സിഗ്നലുകളാക്കി മാറ്റുകയും ചെയ്യും.

സിഗ്നലുകൾ പ്രവർത്തിക്കുന്ന സംവിധാനം

സിഗ്നലുകൾ പ്രവർത്തിക്കുന്ന സംവിധാനം

ബിയോമെഡിക്കൽ ആൻഡ് ഹെൽത്ത് ഇൻഫോർമാറ്റിക്‌സ്, ട്രാൻസാക്ഷൻസ് ഓൺ കോഗ്നിറ്റീവ് ആൻഡ് ഡെവലപ്‌മെന്റൽ സിസ്റ്റംസ്, ജേർണൽ ഓഫ് ന്യൂറോസയൻസ് മെത്തേഡ് എന്നി ജേർണലുകളിൽ ഇവരുടെ ഗവേഷണത്തെപ്പറ്റിയുള്ള ആർട്ടിക്കിൾ വന്നിരുന്നു.

ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്

ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്

"മനസ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഒരു സാങ്കേതിക സംവിധാനമാണ് "ബ്രെയിൻ യൂസർ ഇന്റർഫേസ്. തലച്ചോറ് ക്ഷതവുമായി ബന്ധപ്പെട്ട അസുഖങ്ങൾ അനുഭവിക്കുന്ന രോഗികളെ സുഖപ്പെടുത്തുക എന്ന കാര്യത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രികരിക്കുന്നത്", റാസ പറഞ്ഞു.

 പുതിയ സാങ്കേതികത
 

പുതിയ സാങ്കേതികത

ഡോക്ടർമാർ രോഗികളോട്‌ തളർന്ന ശരീരഭാഗങ്ങളുടെ ചലനങ്ങൾ മനസ്സിൽ സങ്കൽപ്പിച്ച് ശരീരഭാഗങ്ങൾ ചലിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുനടത്തി വരുന്നത്.

ഉദാഹരണമായി, "ഇപ്പോൾ ഒരാളോട് കൈ ചലിപ്പിക്കുവാൻ ആവശ്യപ്പെട്ടാൽ അത് ചലിക്കുന്നതോടപ്പം തലച്ചോറിന്റെ ഭാഗം പ്രവർത്തിക്കും. ഈ പരിശീലനം തുടർന്നാൽ, തളർന്നു പോയ ശരീരഭാഗങ്ങൾ വീണ്ടെടുക്കുവാൻ സാധിക്കും", റാസ പറഞ്ഞു.

"വെറുതെ വിചാരിക്കുന്നത് കൊണ്ടൊന്നും കാര്യമില്ല, നിത്യേനയുള്ള പരിശീലനം വളരെ അത്യാവശ്യമാണ്. ഇതാണ് ഫിസിയോതെറാപ്പിസ്റ്റുകൾ ചെയ്യുന്നതെന്ന് പറഞ്ഞു.

ഈ ആവശ്യത്തിനായി ഗവേഷകർ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച കൈകളുടെ എക്സോസ്കെൽട്ടൻ വികസിപ്പിച്ചെടുത്തു.

Most Read Articles
Best Mobiles in India

English summary
Scientists have developed a system that can read brain signals to help users control an artificial hand just by thinking. By this amazing innovation helps those people who have been trapped in paralysis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X