കണ്ണുകള്‍ക്ക്‌ ഒരു വൈറസ്

Posted By: Arathy

പുതിയ തരം വൈറസുകളുമായി ശാസ്ത്ര വിദ്യാര്‍ഥികള്‍ വരുന്നു. ഈ വൈറസ് കണ്ണിന്റെ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിയുമെന്ന വാദവുമായാണ് ഇവര്‍ എത്തുന്നത്.

നോക്കിയ ലൂമിയ ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 കണ്ണുകള്‍ക്ക്‌ ഒരു വൈറസ്

കണ്ണുകള്‍ക്ക് വരുന്ന എല്ലാത്തര രോഗങ്ങളേയും ഇല്ലാത്താക്കി കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കുമെന്നും ഇവര്‍ പറയുന്നു. 14 വര്‍ഷം കൊണ്ട് നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ വൈറസ് കണ്ടുപിടിച്ചത്. യു എസിലെ യൂണിവേര്‍സ്റ്റി ഓഫ് കാലിഫോര്‍ണിയയിലെ വിദ്യാര്‍ഥികളാണ് ഇത് കണ്ടുപിടിച്ചത്.

ആറ് വര്‍ഷമായി പലരിലും പരീക്ഷിച്ച് വിജയം കണ്ടതാണ് ഇതെന്ന് ഇവര്‍ പറയുന്നു. രോഗം വന്ന കണ്ണുകളിലേക്ക് ഈ വൈറസുകള്‍ കടത്തിവിടുന്നു. ഇത് കണ്ണുകളില്‍ മുഴുവനായി പടര്‍ന്ന് കണ്ണുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 15 മിനിട്ട് എടുത്താണ് ഈ വൈറസുകള്‍ കണ്ണുകളിലേക്ക് കടത്തിവിടുന്നത്. ഇതിനായി രോഗികള്‍ക്ക്‌ പ്രത്യേക വിശ്രമമൊന്നും ആവശ്യമില്ലെന്ന് യു എസിലെ യൂണിവേര്‍സ്റ്റി ഓഫ് കാലിഫോര്‍ണിയയിലെ ആധ്യാപകന്‍ ഡേവിഡ് പറയുന്നു

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot