'വോഗോ' കൊച്ചി മെട്രോയുമായി സഹകരിച്ച് കേരളത്തിൽ സേവനം ആരംഭിക്കുന്നു

|

സ്കൂട്ടർ ഷെയറിങ് ആൻഡ് റെൻഡൽ സ്റ്റാർട്ടപ്പ് 'വോഗോ' കൊച്ചി മെട്രോയുമായി സഹകരിച്ച് മെട്രോ സ്റ്റേഷനുകളിൽ സേവനം വാഗ്ദാനം ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പായ വോഗോ കേരളത്തിലേക്കും വ്യാപിക്കുകയാണ്. അടുത്ത നാല് മാസത്തിനുള്ളിൽ കൊച്ചി മെട്രോയുമായി ഇതിനായുള്ള ധാരണാപത്രം ഒപ്പിടാൻ സാധ്യതയുണ്ടെന്ന് വോഗോയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പദ്മനാഭൻ ബാലകൃഷ്ണൻ പറഞ്ഞു.

 
 'വോഗോ' കൊച്ചി മെട്രോയുമായി സഹകരിച്ച് കേരളത്തിൽ സേവനം ആരംഭിക്കുന്നു

ഇപ്പോള്‍ ബംഗളൂരു, ഹൈദരാബാദ്, മൈസൂർ, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ സ്‌കൂട്ടര്‍ ഷെയറിങ് സേവനം നല്‍കുന്ന കമ്പനി ഈ വര്‍ഷം തന്നെ കൊച്ചിയില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങൾ തുടങ്ങാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

വോഗോ

വോഗോ

നിലവില്‍ വോഗോയിൽ ഏതാണ്ട് 10,000 സ്‌കൂട്ടറുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ്. കമ്പനിക്ക് സ്വന്തമായി സ്കൂട്ടറുകൾ ഉള്ളതിന് പുറമേ വാടകയ്ക്കും ഫ്രാഞ്ചൈസികളിലൂടെയും ലഭിച്ചവയാണ് ഈ സ്‌കൂട്ടറുകൾ. 2025-ഓടെ ഇത് 10 ലക്ഷമായി ഉയര്‍ത്തനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2016-ല്‍ പ്രവര്‍ത്തനം തുടങ്ങിയ വോഗോ ഇതിനോടകം 30 ലക്ഷത്തോളം റൈഡുകള്‍ ഒരുക്കിക്കഴിഞ്ഞു.

 ഫ്രാഞ്ചൈസികളിലൂടെ ലഭിച്ച സ്‌കൂട്ടറുകൾ

ഫ്രാഞ്ചൈസികളിലൂടെ ലഭിച്ച സ്‌കൂട്ടറുകൾ

"ഞങ്ങൾ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂർ എന്നിവിടങ്ങളിലെ മെട്രോകളുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. ഞങ്ങൾ കൊച്ചി മെട്രോയുമായി ചർച്ച നടത്തുകയാണ്. ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന സ്റ്റാൻഡേർഡ് പെർമിറ്റാണ് ബിസിനസ്സ് നിയന്ത്രിക്കുന്നത് - വാടക-മോട്ടോർ സൈക്കിൾ പദ്ധതി. മോട്ടോർ വെഹിക്കിൾസ് ആക്ടിന് കീഴിലാണ്, അത് ലഭിച്ചുകഴിഞ്ഞാൽ, അടുത്ത കുറച്ച് മാസത്തിനുള്ളിൽ ഞങ്ങൾ കൊച്ചിയിൽ 'വൊഗോ' സമാരംഭിക്കും, "ബാലകൃഷ്ണൻ പറഞ്ഞു.

കൊച്ചി മെട്രോ
 

കൊച്ചി മെട്രോ

12 മാസത്തിനകം 15 പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും 2025-ഓടെ സ്‌കൂട്ടറുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് ഉയർത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ബംഗളൂരുവിലും മറ്റും മെട്രോ റെയിലുമായി സഹകരിച്ചാണ് വോഗോയുടെ പ്രവർത്തനം. സമാന രീതിയായിരിക്കും കൊച്ചിയിലും. ആവശ്യക്കാരന് വാഹനമെത്തിക്കാന്‍ ഡ്രൈവര്‍മാരുടെ ആവശ്യമില്ല.

 പുതിയ നഗരങ്ങളിലേക്ക്

പുതിയ നഗരങ്ങളിലേക്ക്

മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സ്‌കൂട്ടറുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും എന്നത് ഒരു വേറിട്ട സവിശേഷതയാണ്. ഉപഭോക്താവിന് വോഗോ ആപ്പിലൂടെ തൊട്ടടുത്ത സ്‌റ്റേഷനിൽ നിന്നും സ്‌കൂട്ടർ തിരഞ്ഞെടുക്കാം. ആപ്പ് വഴിയാണ് സ്‌കൂട്ടർ ഓൺ/ഓഫ് ചെയ്യേണ്ടത്. ഉപയോഗശേഷം അടുത്തുള്ള സ്‌റ്റേഷനിൽ സ്‌കൂട്ടർ തിരിച്ചേല്‍പ്പിക്കാം.

മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ്

കിലോമീറ്ററിന് അഞ്ച് രൂപ മാത്രമാണ് നിരക്ക്. അതായത്, പത്തു കിലോമീറ്റർ യാത്ര ചെയ്‌താൽ പോലും ഉപഭോക്താവിന് ചെലവ് വെറും 50 രൂപ മാത്രമേ വരികയുള്ളൂ. പ്രതിദിനം 40,000ലേറെ റൈഡുകൾ ഇപ്പോൾ കമ്പനിക്ക് കിട്ടുന്നുണ്ട്. ഇൻഷ്വറൻസ്, ജി.പി.എസ്., ബ്ളൂടൂത്ത്, മികച്ച ബാറ്ററി ബാക്കപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാണ് ഉപഭോക്താവിന് സ്‌കൂട്ടർ നൽകുന്നത്. ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മാത്രമേ ഈ സ്‌കൂട്ടർ സേവനം പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളു.

Best Mobiles in India

Read more about:
English summary
Vogo is going for huge scaling up from current 10,000 scooters to 1 lakh electric scooters by 2025, Balakrishnan said. The startup, which currently sources electric scooters from manufacturers in India, also has plans to bring in Chinese manufacturers to start manufacturing in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X