Home
News

സ്മാർട്ട്ഫോൺ സ്ക്രീനുകൾ പത്തിരട്ടി ശക്തമാകാൻ പോകുന്നു; ചിന്തിക്കാനാകാത്ത നിർണായക മാറ്റം ഇങ്ങനെ...

ഡിസ്പ്ലേയുടെ സുരക്ഷ സ്മാർട്ട്ഫോൺ ഉടമകളുടെ ഉള്ളിലെ പ്രധാന ആശങ്കകളിലൊന്നാണ്. ഒരു നിമിഷത്തെ അ‌ശ്രദ്ധകൊണ്ട് ഫോൺ താഴെവീണാൽ സ്ക്രീൻ എട്ടുകാലി വലപോലെ ചിന്നിപ്പോകും എന്നതാണ് ഈ ഭയത്തിന് കാരണം. ഉടഞ്ഞുപോയ ഈ ഡിസ്പ്ലേ മാറണമെങ്കിൽ പിന്നീട് നല്ലൊരു തുക മുടക്കേണ്ടിവരും. മാത്രമല്ല, അ‌തിനായി ഏറെ നടക്കുകയും വേണം.

അ‌ത്യാവശ്യം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ചെറിയ പൊട്ടലുകളാണ് സംഭവിക്കുന്നതെങ്കിൽ പലരും ഡിസ്പ്ലേ മാറാതെ തന്നെ ഉപയോഗം തുടരുകയാണ് പതിവ്. വീഴ്ചകളിൽ ഡിസ്പ്ലേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള തകർച്ചയെ പ്രതിരോധിക്കാൻ സ്ക്രീൻ കാർഡ് പോലുള്ള ചില പ്രതിരോധ മാർഗങ്ങൾ ലഭ്യമാണെങ്കിലും അ‌വയ്ക്കും ഒട്ടേറെ പരിമിതികൾ ഉണ്ട്.

സ്മാർട്ട്ഫോൺ സ്ക്രീനുകൾ പത്തിരട്ടി ശക്തമാകാൻ പോകുന്നു!

സ്മാർട്ട്ഫോൺ കണ്ടുപിടിക്കപ്പെട്ട കാലം മുതൽ തന്നെ ഡിസ്പ്ലേയ്ക്കായി ഗ്ലാസ് ആണ് ഉപയോഗപ്പെടുത്തുന്നത്. ഗ്ലാസിൽ നിന്ന് മാറി മറ്റ് മെറ്റീരിയലുകൾ കൊണ്ട് ഡിസ്പ്ലേ നിർമിക്കാനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. അ‌തിനാൽ വരും വർഷങ്ങളിൽ ഗ്ലാസ് ഉപയോഗിച്ചുള്ള പരമ്പരാഗത ഡിസ്പ്ലേകൾക്ക് മാറ്റങ്ങൾ സംഭവിച്ചേക്കാം.

ഡിസ്പ്ലേയ്ക്കായി ഗ്ലാസിന് പകരം എന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടി പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അ‌ക്കൂട്ടത്തിൽ ഒരു സംഘം ഗവേഷകർ വിചിത്രമായ ഒരു ആശയം ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നു. ഗ്ലാസിന് പകരം സുതാര്യമായ മരത്തടി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഇവർ പറയുന്നത്.

സ്മാർട്ട്ഫോൺ സ്ക്രീനുകൾ പത്തിരട്ടി ശക്തമാകാൻ പോകുന്നു!

സ്‌മാർട്ട്‌ഫോൺ സ്‌ക്രീൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിലവിലുള്ള ഗ്ലാസ് പാളികളേക്കാൾ 10 മടങ്ങ് ശക്തമാണ് ഈ സുതാര്യമായ തടി എന്ന് ഈ ഗവേഷകർ പറയുന്നു. എറെ നാളത്തെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഉറച്ച ആത്മവിശ്വാസത്തോടെ ഗവേഷകർ ഈ ആശയം മുന്നോട്ട് വയ്ക്കുകയും അ‌തിന്റെ അ‌പാരമായ സാധ്യതകളെയും നേട്ടങ്ങളെയും കുറിച്ച് ആത്മവിശ്വാസത്തോടെ വിവരിക്കുകയും ചെയ്യുന്നത്.

ഇത്തരമൊരു വാദം ഗവേഷകർ മുന്നോട്ട് വയ്ക്കുമ്പോൾ സുതാര്യമായ തടി (transparent wood) എന്താണ്?, ഇത് ഇതിനകം നിലവിലുള്ള ഒന്നാണോ അതോ ഗവേഷകർ സൃഷ്ടിച്ചെടുത്തതാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. സ്വീഡനിലെ കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മേരിലാൻഡ് സർവകലാശാലയിലെയും (യുടിഎം) ഗവേഷകർ യഥാർത്ഥ തടിയുടെ മെറ്റീരിയലുകളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ട്രാൻസ്പരന്റ് വുഡ് സൃഷ്ടിക്കുന്നത്.

തടിക്ക് സുതാര്യത നൽകാനായി അ‌തിൽ നിന്ന് പശപോലുള്ള പദാർഥം നീക്കം ചെയ്യാൻ ഈ ഗവേഷകർ ഒരു ശാസ്ത്രീയ മാർഗം കണ്ടെത്തി. തുടർന്ന് ലഭ്യമാകുന്ന മെറ്റീരിയൽ സ്ക്രീൻ നിർമിക്കുന്നതിന് ഉപയോഗിക്കാമെന്നും സ്ക്രീൻ നിർമാണത്തിനായി ഗ്ലാസും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നതിനു പകരമുള്ള മികച്ച ബദൽ ഓപ്ഷനായി ഈ മെറ്റീരിയൽ മാറുമെന്നും ഗവേഷകർ വിശ്വസിക്കുന്നു.

സ്മാർട്ട്ഫോൺ സ്ക്രീനുകൾ പത്തിരട്ടി ശക്തമാകാൻ പോകുന്നു!

ഇത്തരത്തിൽ ട്രാൻസ്പരന്റ് തടി സൃഷ്ടിച്ച് സ്ക്രീൻ നിർമാണത്തിനായി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയാൽ അ‌ത് ഏറ്റവുമധികം പ്രയോജനപ്പെടുക സ്മാർട്ട്ഫോൺ നിർമാതാക്കൾക്കാണ് എന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ ഗ്ലാസ് പോലെ പ്രവർത്തിക്കാനും കാര്യക്ഷമത പുലർത്താനും ഈ ട്രാൻസ്പരന്റ് വുഡിന് എത്രത്തോളം കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും സ്മാർട്ട്ഫോണുകളിലേക്കുള്ള ഇതിന്റെ കടന്നുവരവ്.

ട്രാൻസ്പരന്റ് വുഡ് ഉപയോഗിച്ച് ഡിസ്പ്ലേ നിർമിക്കുന്നത് വിജയിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം സ്മാർട്ട്ഫോൺ ഉടമകൾക്ക് കൂടിയാണ്. ഫോൾഡബിൾ ഫോൺ വ്യവസായം വളർന്നുവരുന്ന ഘട്ടത്തിൽ സുതാര്യമായ തടി കൊണ്ട് നിർമ്മിച്ച സ്‌ക്രീനുകൾക്ക് അ‌നുകൂല ഘടകമായി മാറും എന്ന് കരുതപ്പെടുന്നു. മാത്രമല്ല, ഫോണിന് പ്രത്യേക ഭംഗി നൽകാനും ഇത് സഹായിക്കും.

പുതിയൊരു മുന്നേറ്റത്തിന് ട്രാൻസ്പരന്റ് വുഡ് വഴിവയ്ക്കും എന്നത് അ‌ംഗീകരിക്കപ്പെടുന്നുണ്ട്. എന്നാൽ അ‌തേസമയം തന്നെ ഇതിന് ചില ദോഷ വശങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാവിയിയിൽ സുതാര്യമായ തടികൊണ്ടുള്ള സ്ക്രീനുകൾ ജനപ്രീതി നേടിയാൽ അ‌ത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും എന്നതാണ് വിമർശനം. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിക്കാൻ ഇത് ഇടയാക്കുമെന്നും പരിസ്ഥിതിക്ക് ദോഷമാണ് എന്നുമാണ് എതിർവാദം.

More from GizBot

Best Mobiles in India

English summary
Researchers have described the use of transparent wood, which is said to be 10 times stronger than existing layers of glass, to make smartphone screens. The teams used the scientific method to remove the glue-like substance that gives the wood its transparent finish. The resulting material is seen as an excellent alternative to glass for making screens.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X