കടലിന്റെ നിഗൂഢതകള്‍ തേടി യാത്രതുടങ്ങാന്‍ സീ ഓര്‍ബിറ്റര്‍ ഒരുങ്ങുന്നു

Posted By:

ഭൂമിയിലുള്ളതും ഭൂമിക്കപ്പുറത്തുള്ളതുമായ സത്യങ്ങള്‍ േതടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ചന്ദ്രനില്‍ കാലുത്തിയ ചരിത്ര നിമിഷത്തില്‍നിന്ന് തുടങ്ങി ചൊവ്വയില്‍ സ്ഥിരതാമസമാക്കാനുള്ള തയാറെടുപ്പുവരെ തുടങ്ങിക്കഴിഞ്ഞു.

എങ്കിലും ശാസ്ത്രലോകം വേണ്ടത്ര ശ്രദ്ധപതിപ്പിക്കാത്ത, ഒരുപാടു നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരിടമുണ്ട്. സമുദ്രം. കടലിനെ കുറിച്ച് അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിയാനിരിക്കുന്നതെ ഉള്ളു. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കടലിനെ കുറിച്ച് പഠിക്കാനുള്ള ഒരുക്കത്തിലാണ് ജൈവ ശാസ്ത്രജ്ഞന്‍മാര്‍.

സീ ഓര്‍ബിറ്റര്‍ എന്ന വെസലിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഫ്രഞ്ച് ആര്‍ക്കിടെക്റ്റായ ജാക്വസ് റൊഗെറി രൂപകല്‍പന ചെയ്ത സീ ഓര്‍ബിറ്റര്‍ മൂന്നില്‍ രണ്ടു ഭാഗവും കടലില്‍ മുങ്ങിക്കിടക്കുന്ന സഞ്ചരിക്കുന്ന വെസലാണ്. ഇതില്‍ ഇരുന്നുകൊണ്ട് 24 മണിക്കൂര്‍ സമുദ്രാന്തര്‍ഭാഗത്തെ കാഴ്ചകള്‍ കാണാനും പഠനം നടത്താനും സാധിക്കും.

170 അടി ഉയരമുള്ള വെസലിന്റെ നിര്‍മാണം 2014 മെയ് മാസത്തോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്. 18 മുതല്‍ 22 വരെ ബയോളജിസ്റ്റുകള്‍ സീ ഓര്‍ബിറ്ററില്‍ ഉണ്ടാകും. സ്‌പേസ് ഷട്ടിലുകള്‍ക്ക് സമാനമായ അന്തരീക്ഷമാണ് വെസലില്‍ ഉള്ളത്.

സീ ഓര്‍ബിറ്ററിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചിത്രങ്ങള്‍ക്കൊപ്പം കൊടുക്കുന്നു.

കടലിന്റെ നിഗൂഢതകള്‍ തേടി യാത്രതുടങ്ങാന്‍ സീ ഓര്‍ബിറ്റര്‍ ഒരുങ്ങുന്നു

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot