Home
News

ഉയരം കൂടും തോറും ചായയുടെ സ്വാദ് കൂടുന്ന പോലെ പൈസ കൂടും തോറും പ്ലാനിന്റെ ആനുകൂല്യങ്ങൾ കൂടും; എയർടെൽ പ്ലാൻ പോലെ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നായ ഭാരതി എയർടെലിന് ഉപയോക്താക്കൾക്ക് മൊത്തം 730 ജിബി ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? എന്നാൽ അങ്ങനെ ഒന്ന് ഉണ്ട്. ഈ ലേഖനത്തിലൂടെ നിങ്ങൾക്കായി ഈ പ്രീപെയ്ഡ് പ്ലാൻ വിശദമാക്കി തരുന്നതാണ്. ഇത് നിങ്ങൾക്ക് നല്ല ഡീലാണോ അല്ലയോ എന്ന് ഇതിലൂടെ തീരുമാനിക്കാം. ഭാരതി എയർടെല്ലിൻ്റെ 5ജി നെറ്റ്‌വർക്ക് ഇപ്പോൾ മിക്കവാറും ഇന്ത്യയിലെ എല്ലാ ഭാഗത്തും ഉണ്ട്.

രാജ്യത്ത് എവിടെ ആയിരുന്നാലും ഉപഭോക്താക്കൾക്ക് അതിവേഗ നെറ്റ്‌വർക്കുകൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന് വിദൂര പ്രദേശങ്ങളിൽ 4ജി അവതരിപ്പിക്കുന്നതിലും ടെലികോം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആണ്, ഞങ്ങൾ ഇവിടെ സംസാരിക്കുന്ന പ്ലാൻ നിങ്ങൾക്ക് ഒരു നല്ല ഡീൽ ആയിരിക്കാം. കാരണം ഇത് നിങ്ങളുടെ സിം ദീർഘനേരം സജീവമായി നിലനിർത്തുകയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ ആശയവിനിമയം സുഗമമാക്കുന്നതിന് നിരവധി ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. നമ്മൾ ഇവിടെ പറയുന്ന പ്ലാനിന് 3599 രൂപ ആണ് വില.

ഉയരവും ചായയും പോലെ പൈസ കൂടും തോറും പ്ലാനിന്റെ ആനുകൂല്യങ്ങൾ കൂടും

ഭാരതി എയർടെൽ 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വിശദമായ എം=വിവരങ്ങൾ ഇതാ... ഭാരതി എയർടെല്ലിൽ നിന്ന് ഉള്ള ഏറ്റവും ചെലവേറിയ രണ്ടാമത്തെ പ്രീപെയ്ഡ് പ്ലാൻ ആണ് 3599 രൂപയുടെ പ്ലാൻ. എപ്പോഴും യാത്രയിൽ ആയിരിക്കുകയും അതിവേഗ നെറ്റ്‌വർക്കുകളുമായി ബന്ധം നിലനിർത്തുകയും ചെയ്യേണ്ട ഭാരിച്ച മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യം ആണ്.

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് പ്ലാനിൻ്റെ സേവന വാലിഡിറ്റി 365 ദിവസം ആയതിനാൽ, ഉപയോക്താക്കൾക്ക് ആകെ 730 ജിബി ഡാറ്റ ലഭിക്കും.

ഇതിന് പുറമെ, ഉപയോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ വഴി ലോഗിൻ ചെയ്ത് എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് അൺലിമിറ്റഡ് 5ജി ഓഫർ ക്ലെയിം ചെയ്യാൻ സാധിക്കും. തുടർന്ന്, പ്ലാനിന് ഒപ്പം ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും ലഭിക്കും. ഒടിടി ആനുകൂല്യങ്ങൾ എയർടെൽ എക്‌സ്ട്രീം പ്ലേയുടെ സബ്‌സ്‌ക്രിപ്‌ഷന് കീഴിൽ ആണ് വരുന്നത്.

എയർടെൽ എക്‌സ്ട്രീം പ്ലേ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരൊറ്റ ലോഗിൻ വഴി നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റിലേക്ക് ആക്‌സസ് ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പിൽ നിന്നും ഉപയോക്താക്കൾക്ക് ഈ ആനുകൂല്യം ക്ലെയിം ചെയ്യാനും എവിടെ ആയിരുന്നാലും കണ്ടന്റ് കാണുന്നതിന് അവരുടെ മൊബൈലിൽ എക്സ്ട്രീം പ്ലെ (Xstream Play) ആപ്പ് ഡൗൺലോഡ് ചെയ്യാനും കഴിയും.

എന്നാൽ എയർടെല്ലിന്റെ മറ്റൊരു നീക്കം ഉപയോക്താക്കളെ സങ്കടത്തിൽ ആക്കി. എയർടെൽ വാലിഡിറ്റി ലോണുകൾ നിർത്തി. എന്നിരുന്നാലും ഡാറ്റ ലോൺ ഓഫർ ഇപ്പോഴും ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഒരു ഉപഭോക്താവിന് ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ ലഭ്യമാക്കാൻ കഴിയുന്ന എമർജൻസി ഡാറ്റ ലോൺ സൗകര്യമാണിത്. എന്നിരുന്നാലും, വായ്പ തിരിച്ചടയ്ക്കണം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Is it hard to believe that Bharti Airtel, one of India's largest telecom operators, has a prepaid plan where users get a total of 730GB data, unlimited 5G data and OTT (over-the-top) benefits? But there is such a thing. This article will explain this prepaid plan for you. This will help you decide if this is a good deal for you or not. Bharti Airtel's 5G network is now almost all over India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X