Home
News

റഷ്യൻ യുവതിയുമായി രഹസ്യബന്ധം: ബിൽഗേറ്റ്സിനെ കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈൻ ബ്ലാക്ക്മെയിൽ ചെയ്തു

റഷ്യൻ യുവതിയുമായി ​മൈക്രോസോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന് രഹസ്യബന്ധം ഉണ്ടായിരുന്നതായും ഇതുപയോഗിച്ച് കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈൻ അ‌ദ്ദേഹത്തെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം നടത്തിയതായും റിപ്പോർട്ട്. മില അന്റോനോവ എന്ന റഷ്യൻ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഗേറ്റ്സിനെതിരേ ബ്ലാക്ക്മെയിൽ ശ്രമം നടന്നതെന്ന് വാൾസ്ട്രീറ്റ്ജേണൽ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് പ്രകാരം, ഏകദേശം 2010-ൽ ആണ് റഷ്യൻ ബ്രിഡ്ജ് ഗെയിം ( ഒരുതരം ചീട്ടുകളി ) പ്ലെയറായിരുന്ന മില അന്റോനോവയുമായി ബിൽ ഗേറ്റ്സിന് രഹസ്യബന്ധം സ്ഥാപിക്കുന്നത്. അ‌ന്ന് 25 വയസായിരുന്നു മില അന്റോനോവയുടെ പ്രായം. കാർഡ് ബ്രിജ് ഗെയിമിലുള്ള താൽപര്യമാണ് ഇരുവരെയും പരിചയപ്പെടുത്താൻ ഇടയാക്കിയത്.

ബിൽഗേറ്റ്സിനെ ജെഫ്രി എപ്‌സ്റ്റൈൻ ബ്ലാക്ക്മെയിൽ ചെയ്തു

ഒന്നിച്ച് കാർഡ് ബ്രിഡ്ജ് കളിക്കാൻ ഇരുവരും താൽപര്യപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഒരു ദേശീയ ബ്രിഡ്ജ് ടൂർണമെന്റിൽ ഗേറ്റ്‌സിനെ കണ്ടുമുട്ടിയതായി അന്റോനോവ പരാമർശിക്കുന്ന 2010-ലെ ഒരു യൂട്യൂബ് വീഡിയോയും കണ്ടെത്തി. 1994ൽ തന്നെ മെലിൻഡയെ ബിൽഗേറ്റ്സ് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം നിലനിൽക്കെയാണ് ബിൽഗേറ്റ്സ് മിലയുമായി ബന്ധം സ്ഥാപിച്ചത്.

പിന്നീട് 2013-ൽ തന്റെ ബിസിനസ്സ് സംരംഭമായ ബ്രിഡ്ജ് പ്ലാനറ്റിനായി ധനസഹായം തേടുന്നതിനിടയിൽ അന്റോനോവ എപ്‌സ്റ്റീനെ കണ്ടുമുട്ടി. ജെഫ്രി എപ്‌സ്റ്റൈന്റെ ക്രിമിനൽ പശ്ചാത്തലം അ‌റിയാതെയാണ് അ‌യാളുമായി പരിചയപ്പെട്ടതെന്നും തന്റെ ബിസിനസിൽ സഹായിക്കാൻ ശേഷിയുള്ള ഒരു മികച്ച ബിസിനസുകാരനാണ് അ‌ദ്ദേഹം എന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും അ‌വർ പറയുന്നു.

ബിൽഗേറ്റ്സിനെ ജെഫ്രി എപ്‌സ്റ്റൈൻ ബ്ലാക്ക്മെയിൽ ചെയ്തു

ബിൽഗേറ്റ്സ്- മില അന്റോനോവ ബന്ധം അ‌റിഞ്ഞ ജെഫ്രി എപ്‌സ്റ്റൈൻ പിന്നീട് തന്റെ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാനായി ഇത് ഉപയോഗിച്ച് ബിൽ ഗേറ്റ്സിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയായിനുന്നു എന്നാണ് റിപ്പോർട്ട്. 2017 ആണ് സംഭവം നടന്നത്. ജെപി മോർഗനുമായി ചേർന്ന് ഒരു വലിയ ചാരിറ്റബിൾ ഫണ്ട് സ്ഥാപിക്കാൻ എപ്‌സ്റ്റൈൻ ശ്രമിച്ചിരുന്നു.

തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ട് എപ്‌സ്റ്റൈൻ ബിൽ ഗേറ്റ്സിനെ നിരന്തരം നിർബന്ധിച്ചിരുന്നു. എന്നാൽ 2000-ൽ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സുമായി ചേർന്ന് ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ജീവകാരുണ്യ പ്രസ്ഥാനം ആരംഭിക്കുകയും വൻതോതിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്ന ബിൽ ഗേറ്റ്സ് എപ്‌സ്റ്റൈന്റെ ക്ഷണം തള്ളി.

ഇതോടെ ബിൽ ​ഗേറ്റ്സും എപ്‌സ്റ്റൈനും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. തുടർന്ന് അന്റോനോവയുമായുള്ള ഗേറ്റ്‌സിന്റെ ബന്ധത്തെക്കുറിച്ച് അ‌റിയാമായിരുന്ന എപ്‌സ്റ്റൈ ഇതുപയോഗിച്ച് ഗേറ്റ്സിനെ ഭീഷണിപ്പെടുത്തി ഇമെയിൽ അ‌യയ്ക്കുകയായിരുന്നു. എന്നാൽ ഇതിന് ശേഷം പിന്നീട് എന്തുണ്ടായി എന്ന് വ്യക്തമല്ല. കോടീശ്വരനായിരുന്ന ജെഫ്രി എപ്‌സ്റ്റൈന് അ‌മേരിക്കയിലെ ഒരുപാട് ഉന്നതരുമായി അ‌ടുത്ത ബന്ധമുണ്ടായിരുന്നു.

എന്നാൽ പിന്നീട് ​ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി പെൺവാണിഭം നടത്തിയതിന് പിടിക്കപ്പെട്ടതോടെ ഇയാളെ ​ലൈംഗിക കുറ്റവാളിയായി തടവിലാക്കി. ​ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ കടത്തുകയും ചൂഷണം ചെയ്യുകയും ചെയ്തെന്ന ഗുരുതര ആരോപണങ്ങളാണ് എപ്‌സ്റ്റൈന്റെ പേരിൽ ഉണ്ടായിരുന്നത്. ഇയാളുമായി ബന്ധ​മുണ്ടായിരുന്ന പ്രശസ്തരുടെ പട്ടികയിൽ ഡൊണൾഡ് ട്രംപ് മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രിൻസ് ആൻഡ്രൂവരെ നിരവധിപേരുണ്ട്.

വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ 2019 ൽ ജെഫ്രി എപ്‌സ്റ്റൈനെ ന്യൂയോർക്ക് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയാണ് എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ജീവിതം പോലെ തന്നെ ജെഫ്രി എപ്‌സ്റ്റൈന്റെ മരണവും ദുരൂഹതയായി അ‌വശേഷിക്കുകയാണ്. അ‌തേസമയം എപ്‌സ്റ്റൈന്റെ പ്രവൃത്തികളെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന് മില അന്റോനോവ പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

റഷ്യൻ ബ്രിഡ്ജ് പ്ലെയർ ഗെയിം എങ്ങനെ കളിക്കണമെന്ന് ആളുകളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങാൻ അന്റോനോവ ആഗ്രഹിച്ചു, അ‌തിന് ഒരു സ്പോൺസർക്കായുള്ള അ‌ന്വേഷണത്തിനിടെ, ഗേറ്റ്‌സിന്റെ വിശ്വസ്തനായ ബോറിസ് നിക്കോളിക് ആണ് അന്റോനോവയ്ക്ക് എപ്‌സ്റ്റൈനെ പരിചയപ്പെടുത്തിയത്. 2013-ൽ ഇരുവരും എപ്‌സ്റ്റൈനിലെ മാൻഹട്ടൻ ടൗൺഹൗസിൽ കണ്ടുമുട്ടിയതായി റിപ്പോർട്ട് വെളിപ്പെടുത്തി.

ബിൽഗേറ്റ്സിനെ ജെഫ്രി എപ്‌സ്റ്റൈൻ ബ്ലാക്ക്മെയിൽ ചെയ്തു

എന്നാൽ അന്റോനോവയുടെ സംരംഭത്തെ എപ്‌സ്റ്റൈൻ പിന്തുണച്ചില്ല, പകരം അവളുടെ കോഡിംഗ് സ്കൂൾ ചെലവുകൾ വഹിക്കാൻ അദ്ദേഹം വാഗ്ദാനം ചെയ്തു. പിന്നീട് ന്യൂയോർക്ക് സിറ്റിയിൽ അന്റോനോവയ്ക്ക് എപ്‌സ്റ്റൈൻ ഒരു അപ്പാർട്ട്മെന്റും നൽകി, അവിടെ അവൾ കുറച്ചുകാലം താമസിച്ചു. തന്റെ താമസത്തിനിടയിൽ, താൻ എപ്‌സ്റ്റീനുമായോ മറ്റാരുമാ​യാ ഇടപഴകിയിട്ടില്ലെന്ന് അവൾ വാൾസ്ട്രീറ്റ് ജേർണലിനോട് പറഞ്ഞു.

നിലവിൽ, മില അന്റോനോവ ഒരു സംരംഭകയാണ്, എപ്‌സ്റ്റൈന്റെ പ്രവൃത്തികളിൽ വെറുപ്പ് പ്രകടിപ്പിച്ചെങ്കിലും ബിൽ ഗേറ്റ്‌സുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാൻ അന്റോനോവ വിസമ്മതിച്ചു. അ‌തേസമയം, എപ്സ്റ്റൈനുമായി അത്താഴം കഴിച്ചതിൽ താൻ ഖേദിക്കുന്നതായി ഈ വർഷം ജനുവരിയിൽ ഗേറ്റ്സ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവകാരുണ്യവുമായി ബന്ധപ്പെട്ടാണ് ഗേറ്റ്സ് എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വക്താവ് പറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിൽ ഗേറ്റ്സും ഭാര്യ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സും തമ്മിൽലുള്ള വിവാഹബന്ധം 2021 ൽ വേർപ്പെടുത്തിയിരുന്നു. എപ്സ്റ്റീനുമായുള്ള ബിൽ ഗേറ്റ്സിന്റെ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗേറ്റ്‌സ് എപ്‌സ്റ്റൈനുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി ന്യൂയോർക്ക് ടൈംസ് 2019 ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.

More from GizBot

Best Mobiles in India

English summary
It is reported that Microsoft co-founder Bill Gates had a secret relationship with a Russian woman, and the notorious criminal Jeffrey Epstein tried to blackmail him with this. The Wall Street Journal reported that the blackmail attempt was made against Gates because of his relationship with Mila Antonova, a Russian woman.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X